SignIn
Kerala Kaumudi Online
Friday, 30 October 2020 4.58 PM IST

കിഴക്കോട്ടാണോ നിങ്ങളുടെ വീടിന്റെ ദർശനം, എങ്കിൽ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ

home

കി​ഴ​ക്ക് ​ദ​ർ​ശ​ന​മാ​യ​ ​വീ​ടി​ന്റെ​ ​പ്ര​ത്യേ​ക​ത​യാ​ണ് ​ക​ഴി​ഞ്ഞ​യാ​ഴ്‌​ച ​ ​പ​റ​ഞ്ഞ​ത്.​ ​ഈ​ ​ആ​ഴ്‌​ച​യും​ ​അ​തി​ന്റെ​ ​തു​ട​ർ​ച്ച​യാ​ണ്.​ ​കി​ഴ​ക്കോ​ട്ടു​ ​നി​ൽ​ക്കു​ന്ന​ ​വീ​ട് ​ഐ​ശ്വ​ര്യ​ദാ​യ​ക​മെ​ന്ന് ​പ​റ​യു​മ്പോ​ൾ​ ​ത​ന്നെ​ ​ഒ​ട്ട​ന​വ​ധി​ ​തെ​റ്റു​ക​ളും​ ​ദോ​ഷ​ങ്ങ​ളും​ ​ക​ണ്ടു​വ​രാ​റു​ണ്ട്.​ ​ചി​ല​ർ​ ​കി​ഴ​ക്കോ​ട്ടു​ ​വീ​ടു​ ​നി​ൽ​ക്കു​ന്ന​തി​നാ​ൽ​ ​കി​ഴ​ക്കി​ൽ​ ​മാ​ത്ര​മേ​ ​കി​ണ​ർ​ ​കു​ഴി​ക്കാ​ൻ​ ​സ​മ്മ​തി​ക്കൂ.​ ​അ​ത് ​വ​ലി​യ​ ​ന്യൂ​ന​ത​ക​ൾ​ക്കി​ട​യാ​ക്കു​ന്നു​ണ്ട്.​ ​ഏ​ത് ​ദി​ശ​യി​ലോ​ട്ട് ​നി​ൽ​ക്കു​ന്ന​ ​വീ​ടാ​യാ​ലും​ ​കി​ണ​റി​ന്റെ​ ​ഏ​റ്റ​വും​ ​മ​ഹ​ത്താ​യ​ ​സ്ഥാ​നം​ ​വ​ട​ക്കു​ ​കി​ഴ​ക്ക് ​ത​ന്നെ​യാ​ണ്.​ ​ര​ണ്ടാം​ ​സ്ഥാ​നം​ ​വ​ട​ക്കി​നും​ ​മൂ​ന്നാം​സ്ഥാ​നം കി​ഴ​ക്കി​നു​മു​ള്ള​ത്.​ ​കി​ഴ​ക്കോ​ട്ട് ​നി​ൽ​ക്കു​ന്ന​ ​വീ​ടി​ന്റെ​ ​നേ​ർ​കി​ഴ​ക്ക് ​കി​ണ​ർ​ ​വ​ന്നാ​ൽ​ ​അ​ത് ​വീ​ടി​ന്റെ​യും​ ​വ​സ്‌തു​വി​ന്റെ​യും​ ​മ​ധ്യ​-​ ​ബ്ര​ഹ്മ​ ​സൂ​ത്ര​ങ്ങ​ളെ​ ​മു​റി​ക്കാ​നി​ട​യാ​ക്കാം.​ ​പ്ര​ത്യേ​കി​ച്ച് ​തെ​ക്കു​നി​ന്ന് ​വ​ട​ക്കേ​യ്‌​ക്ക് ​നാ​ഭി​ ​മാ​റ്റി​ ​ചെ​യ്‌​ത​ ​ഒ​ട്ട​ന​വ​ധി​ ​വീ​ടു​ക​ളി​ൽ​ ​ഇ​ത്ത​രം​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ക​ണ്ടി​ട്ടു​ണ്ട്.​ ​അ​പ്പോ​ൾ​ ​ഒ​രേ​ ​ത​ര​ത്തി​ൽ​ ​വീ​ടി​നെ​യും​ ​വ​സ്തു​വി​നെ​യും​ ​വീ​ടി​ന് ​കി​ട്ടേ​ണ്ട​ ​സ​ദ്ഫ​ല​ങ്ങ​ളെ​യും​ ​അ​ത് ​ദോ​ഷ​മാ​യി​ ​ബാ​ധി​ക്കാം.
പ്ര​ധാ​ന​ ​വാ​തി​ലി​ന്റെ​ ​കാ​ര്യ​വും​ ​ അ​തു​ ​ത​ന്നെ​യാ​ണ്.​ ​വീ​ടി​നു​ള്ളി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​ഊ​ർ​ജം​ ​വി​കേ​ന്ദ്രീ​കൃ​ത​ ​ഊ​ർ​ജ​മാ​ണ്.​ അ​ത് ​വീ​ടി​ന്റെ​ ​വ​ട​ക്കു​ ​കി​ഴ​ക്കു​വ​ശ​ത്തൂ​ ​കൂ​ടി​ ​പു​റ​ത്തു​പോ​കു​മ്പോ​ഴാ​ണ് ​ഏ​റ്റ​വും​ ​ന​ല്ല​കാ​ര്യ​ങ്ങ​ൾ​ ​വീ​ട്ടി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​സം​ഭ​വി​ക്കു​ന്ന​ത്.​ ​കി​ഴ​ക്കോ​ട്ട് ​നി​ൽ​ക്കു​ന്ന​ ​വീ​ടി​ന്റെ​ ​നേ​ർ​കി​ഴ​ക്കാ​യി​ ​പ്ര​ധാ​ന​ ​വാ​തി​ൽ​ ​വ​യ്‌​ക്കാ​റു​ണ്ടെ​ങ്കി​ലും​ ​അ​ത്ര​ ​ഗു​ണം​ ​കി​ട്ടാ​റി​ല്ല.​ ​അ​ങ്ങ​നെ​ ​നേ​ർ​കി​ഴ​ക്കു​ ​വ​യ്‌​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​വ​ട​ക്ക് ​കി​ഴ​ക്ക് ​ചെ​റി​യ​ ​വാ​തി​ലോ​ ​ജ​നാ​ല​യോ​ ​ചെ​യ്യേ​ണ്ട​താ​ണ്.​ ​പി​ന്നീ​ട് ​ശ്ര​ദ്ധി​ക്കേ​ണ്ട​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​മ​റ്റൊ​ന്ന് ​കി​ഴ​ക്കോ​ട്ട് ​നി​ൽ​ക്കു​ന്ന​ ​വീ​ട്ടി​ൽ​ ​നേ​ർ​മ​ദ്ധ്യ​ത്തി​ലാ​യോ,​ ​വ​ട​ക്കു​ ​കി​ഴ​ക്കാ​യോ​ ​പ്ര​ധാ​ന​വാ​തി​ൽ​ ​സ​ജ്ജ​മാ​ക്കു​മ്പോ​ൾ​ ​വീ​ട്ടി​നുള്ളി​ൽ​ ​തെ​ക്കു​ ​പ​ടി​ഞ്ഞാ​റു​ ​നി​ന്നും​ ​വ​ട​ക്കു​ ​കി​ഴ​ക്കേ​യ്‌​ക്ക് ​ബ്ര​ഹ്മ​ ​ഊ​ർ​ജ​ത്തെ​ ​മ​റി​ക​ട​ന്നെ​ത്തു​ന്ന​ ​ഊ​ർ​ജ​ ​ഒ​ഴു​ക്ക് ​ത​ട​യ​പ്പെ​ടാ​ൻ​ ​പാ​ടി​ല്ല.​ ​അ​താ​യ​ത് ​തെ​ക്കു​ ​പ​ടി​ഞ്ഞാ​റേ​ ​ക​ന്നി​ ​മു​റി​യി​ൽ​ ​നി​ന്നും​ ​വ​ട​ക്കു​ ​കി​ഴ​ക്കു​നോ​ക്കി​ ​ജ​നാ​ല​യോ​ ​വാ​തി​ലോ​ ​ഉ​ണ്ടാ​ക​ണ​മെ​ന്ന് ​അ​ർ​ത്ഥം.​ ​കി​ട​പ്പു​മു​റി​യ്‌​ക്ക് ​വ​ലി​യ​ ​സ്വ​കാ​ര്യ​ത​ ​ആ​വ​ശ്യ​മെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​പ​ലേ​ട​ത്തും​ ​ഇ​ത്ത​രം​ ​ഊ​ർ​ജ​ ​ഒ​ഴു​ക്കി​നെ​ ​ത​ട​ഞ്ഞു​ ​വ​യ്‌​ക്കു​ന്ന​ത്.​ ​വീ​ടി​ന്റെ​ ​മൊ​ത്തം​ ​പു​രോ​ഗ​തി​യെ​ ​അ​ത് ​മോ​ശ​മാ​യി​ ​സ്വാ​ധീ​നി​ക്കും.
കി​ഴ​ക്കു​ ​ദ​ർ​ശ​ന​മു​ള​ള​ ​വീ​ടു​ക​ളു​ടെ​ ​കി​ഴ​ക്കു​ ​വ​ശ​ത്ത് ​റോ​ഡു​ണ്ടാ​വും.​ ​ക​ണ്ടു​വ​രു​ന്ന​ ​മ​റ്റൊ​രു​ ​പോ​രാ​യ്‌​മ​ ​നി​ര​വ​ധി​ ​വീ​ടു​ക​ളി​ൽ​ ​വീ​ടി​ന്റെ​ ​പ്ര​ധാ​ന​ ​വാ​തി​ലും​ ​ഗേ​റ്റും​ ​തെ​ക്കു​കി​ഴ​ക്കാ​യി​ ​സ​ജ്ജ​മാ​ക്കു​ന്ന​താ​ണ്.​ ​ചി​ല​ത് ​ഫാ​ഷ​നു​വേ​ണ്ടി​ ​ചെ​യ്യു​മ്പോ​ൾ​ ​മ​റ്റ് ​ചി​ല​ത് ​സൗ​ക​ര്യം​ ​അ​താ​ണെ​ന്ന് ​പ​റ​ഞ്ഞ് ​ചെ​യ്യു​ന്നു.​ ​അ​ത് ​തി​ക​ച്ചും​ ​ദോ​ഷ​മു​ള​വാ​ക്കു​ന്ന​ ​കാ​ര്യ​മാ​ണ്.​ ​തെ​ക്കു​ ​കി​ഴ​ക്കോ​ട്ട് ​ഗേ​റ്റ് ​വ​യ്‌ക്കുന്നതും നല്ലതല്ല.​ ​തെ​ക്കു​ ​കി​ഴ​ക്ക് ​തു​റ​ന്നി​ടു​മ്പോ​ൾ​ ​അ​ഗ്നി​യാ​ണ് ​തു​റ​ന്നി​ടു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​തെ​ക്കു​ ​കി​ഴ​ക്കി​ന്റെ​ ​തെ​ക്ക് ​തു​റ​ന്നി​ടാം.​അ​ത് ​ഭാ​ഗ്യ​വും​ ​ഐ​ശ്വ​ര്യ​വും​ ​സ​മ്മാ​നി​ക്കും.​ ​എ​ങ്ങോ​ട്ട് ​ദ​ർ​ശ​ന​മാ​യാ​ലും​ ​തെ​ക്കു​കി​ഴ​ക്ക് ​തു​റ​ന്നി​ട​രു​ത്.​ ​കി​ഴ​ക്കി​ലാ​വു​മ്പോ​ൾ​ ​അ​തി​ന്റെ​ ​ദോ​ഷം​ ​ഇ​ര​ട്ടി​യാ​ണ്.​ ​ഒ​രു ​ ​വീ​ടി​ന്റെ​ ​തെ​ക്കു​പ​ടി​ഞ്ഞാ​റ് ​തു​റ​ന്നു​കി​ട​ക്കു​ക​യോ​ ​മു​റി​ഞ്ഞു​പോ​വു​ക​യോ​ ​ചെ​യ്യു​മ്പോ​ൾ​ ​ഉ​ണ്ടാ​വു​ന്ന​തു​പോ​ലെ​യു​ള​ള​ ​അ​നു​ഭ​വ​ങ്ങ​ളാ​ണ് ​തെ​ക്കു​കി​ഴ​ക്ക് ​തു​റ​ന്ന് ​ഗേ​റ്റ് ​വ​യ്‌​ക്കു​ക​യോ​ ​പ്ര​ധാ​ന​ ​വാ​തി​ൽ​ ​വ​യ്‌​ക്കു​ക​യോ​ ​ചെ​യ്യു​മ്പോ​ഴും​ ​ഉ​ണ്ടാ​വു​ക.​ പ​ടി​ഞ്ഞാ​റോ​ട്ട് ​ക​യ​റും​ ​വി​ധം​ ​വേ​ണം​ ​സ്‌​റ്റെ​യ​ർ​ ​കെ​യ്‌​സ് ​പ​ണി​യാ​ൻ.​ മേ​ൽ​ നി​ല​ ​ഉ​ണ്ടെ​ങ്കി​ൽ​ ​വ​ട​ക്കു​ ​കി​ഴ​ക്കു​ ​ഭാ​ഗം​ ​ഇ​രു​വ​ശ​ത്തു​മാ​യി​ 45​ ​സ്‌​ക്വ​യ​ർ​ ​ഫീ​റ്റെ​ങ്കി​ലും​ ​ഒ​ഴി​ച്ചി​ടണം.

സംശയങ്ങളും മറുപടിയും

തെ​ക്ക്,​ ​തെ​ക്ക് ​പ​ടി​ഞ്ഞാ​റ്,​ ​പ​ടി​ഞ്ഞാ​റ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​കി​ണ​‌​‌​ർ​ ​ഉ​ണ്ട്.​ ​അ​വി​ടെ​ ​കി​ണ​ർ​ ​പാ​ടി​ല്ലാ​യെ​ന്ന് ​ക​ണ്ടു.​ ​മ​തി​ൽ​ ​കെ​ട്ടി​ ​തി​രി​ച്ചാ​ൽ​ ​പ്ര​ശ്‌​ന​പ​രി​ഹാ​ര​മാ​വു​മോ.?
സു​ന​ന്ദ​കു​മാ​രി,​ ​വ​ർ​ക്ക​ല,​ ​

കോ​ടാ​നു​കോ​ടി​ ​ഉൗ​ർ​ജ​ങ്ങ​ളു​ടെ​ ​സ​ങ്ക​ല​ന​ ​വ്യ​തി​യാ​ന​ങ്ങ​ളാ​ണ് ​വാ​സ്തു​ ​ശാ​സ്ത്രം.​ ​ഭൂ​മി​യി​ലു​ള്ള​ ​ഉൗ​ർ​ജം​ ​ഭു​മി​ക്കു​മു​ക​ളി​ൽ​ ​മാ​ത്ര​മ​ല്ല.​ ​ഭൂ​ഗ​ർ​ഭ​ത്തി​ലേ​യ്ക്കു​മു​ണ്ട്.​ ​മ​തി​ൽ​ ​ഭൂ​ഗ​ർ​ഭ​ത്തി​ൽ​ ​കെ​ട്ടാ​നാ​വി​ല്ല​ല്ലോ.​ ​അ​പ്പോ​ൾ​ ​ഇൗ​ ​സ്ഥാ​ന​ത്തു​ള്ള​ ​കി​ണ​റു​ക​ൾ​ ​മൂ​ടു​ക​ ​മാ​ത്ര​മാ​ണ് ​പ​രി​ഹാ​രം.​മ​തി​ലു​ക​ൾ​ ​കെ​ട്ടി​ ​മ​റ​യ്‌​ക്കു​ന്ന​ത് ​ഒ​രി​ക്ക​ലും​ ​ദോ​ഷ​പ​രി​ഹാ​ര​മ​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, VAASTHU
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
VIDEOS
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.