അക്ഷയ് കുമാർ - രാഘവ ലോറൻസ് ചിത്രമായ ' ലക്ഷ്മി ബോംബ് " നവംബർ 9 ന് ഡിസ്നി പ്ലസ് ഹോട് സ്റ്റാറിൽ റിലീസ് ചെയ്യും. തമിഴിൽ രാഘവ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വൻവിജയം നേടിയ 'കാഞ്ചന"യുടെ ഹിന്ദി റീമേക്കാണ് 'ലക്ഷ്മി ബോംബ് ". കിയാര അദ്വാനിയാണ് ലക്ഷ്മി ബോംബിൽ നായിക. തുഷാർ കപൂർ , മുസ്ഖാൻ ഖുബ്ചന്ദാനി, എന്നിവരാണ് മറ്റു താരങ്ങൾ . പോയവർഷം അക്ഷയ് കുമാറിന് സൂപ്പർ ഹിറ്റുകൾ മാത്രമാണ് സമ്മാനിച്ചത്.'ലക്ഷ്മി ബോംബ് "അതിന്റെ തുടർച്ചയാവുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.