പത്തനംതിട്ട : യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, റിജോ തോപ്പിൽ, റോബിൻ സീതത്തോട്, െ്രസ്രെൻസ് ഇലന്തൂർ, മെബിൻ, ഇജാസ്ഖാൻ, അഭിജിത്ത് സോമൻ, റോബിൻ വല്യന്തി തുടങ്ങിയവർക്ക് പരിക്കേറ്റു. പ്രതിഷേധയോഗം ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. പഴകുളം മധു, അനീഷ് വരിണ്ണാമല, വി.ആർ സോജി, എം.എം.പി ഹസ്സൻ, പി.കെ.ഇക്ബാൽ, അലൻജിയോ മൈക്കൾ, ആഷിക് ഷാജി, തഥാഗത്, അലക്സാണ്ടർ, ബ്ലസ്സൺ മൈലപ്ര, ജോമി വർഗീസ് എന്നിവർ പ്രസംഗിച്ചു.