SignIn
Kerala Kaumudi Online
Saturday, 27 February 2021 6.55 AM IST

ജില്ലയിൽ 9000കടന്ന് കൊവിഡ് രോഗികൾ

s

 ഇന്നലെ 367 രോഗികൾ  സമ്പർക്ക വ്യാപനഭീതിയിൽ പുന്നപ്ര തെക്കും ആലപ്പുഴ നഗരസഭയും

ആലപ്പുഴ: ഇന്നലെ 367 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 9000കടന്നു. പുന്നപ്ര തെക്കു പഞ്ചായത്തും ആലപ്പുഴ നഗരസഭയും സമ്പർക്ക രോഗ ബാധ ഭീതിയിലാണ്.പുന്നപ്രയിൽ 79പേർക്കും ആലപ്പുഴ നഗരസഭയിൽ 50പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 2537പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത് . ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ആറുപേർ വിദേശത്തു നിന്നും പത്തു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 349 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ:

പുന്നപ്ര തെക്ക് 79, ആലപ്പുഴ 50, കായംകുളം 22, അമ്പലപ്പുഴ 16, ചേർത്തല തെക്ക് 15, ആറാട്ടുപുഴ 14, തൃക്കുന്നപ്പുഴ 13 , അരൂക്കുറ്റി 11


ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 11071

 വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 2175

ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: 316

കേസുകൾ 40, 38 അറസ്റ്റ്

ജില്ലയിൽ ഇന്നലെ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 40 കേസുകളിൽ 38 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 278 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 1143 പേർക്കും കണ്ടെയിൻമെന്റ് സോൺ ലംഘനം നടത്തിയ രണ്ട് പേർക്കും ഹോം ക്വാറന്റൈൻ ലംഘിച്ചതിന് ഒരാൾക്കെതിരെയും നടപടി സ്വീകരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.