ആലപ്പുഴ: മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേയ്ക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തള്ളിനീക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷാവസ്ഥ അരമണിക്കൂറോളം തുടർന്നു. മാർച്ച് കെ.പി.സി.സി സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.പി.പ്രവീൺ, ബിനു ചുള്ളിയിൽ, ജില്ലാ സെക്രട്ടറി മാരായ സതീഷ് ബുധനൂർ, ആൽബിൻ അലക്സ്, മീനു സജീവ്, കെ.ആർ.രൂപേഷ്, കെ.നൂറൂദ്ദീൻകോയ, മനു ഫിലിപ്പ്, സരുൺ റോയി, ഉല്ലാസ് കൃഷ്ണൻ, മിഥുൻ മയൂരം, എം.പി.മുരളീകൃഷ്ണൻ, സജിൽ ഷെറീഫ്, റഹിം വെറ്റക്കാരൻ, പ്രശാന്ത് കൂവക്കാട്, ഷിജു താഹ, അൻസിൽ ജലീൽ, നായിഫ് നാസർ, എസ്.ഷഫീഖ്, നിർമൽ അലക്സ്, വിഷ്ണു ഭട്ട് തുടങ്ങിയവർ നേതൃത്വം നൽകി തുടങ്ങിയവർ നേതൃത്വം നൽകി.