മലപ്പുറം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതിയും സ്ഥാപന ഡയറക്ടറുമായ ഡോ. റിയ ആൻ തോമസിനെ മലപ്പുറത്തെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. കമ്പനി ഡയറക്ടറായ റിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.
റിയ ആൻ തോമസിനോട് മൂന്നാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അറസ്റ്റുണ്ടായാൽ ജാമ്യത്തിന് കീഴ്ക്കോടതിയെ സമീപിക്കാം. മുഖ്യപ്രതികളും സ്ഥാപന ഉടമകളുമായ കോന്നി വകയാർ സ്വദേശി റോയി ഡാനിയലിന്റെയും ഭാര്യ പ്രഭയുടെയും മകളായ
റിയ .
കാഞ്ഞങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറാണ്.