കൊച്ചി: മന്ത്രി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൻ.ഐ.എ ഓഫീസിനു മുമ്പിൽ സമരം നടത്തിയ ബി.ജെ.പി പ്രവർത്തകരെ പൊലീസ് അതിക്രൂരമായി മർദ്ദിക്കുകയും വനിതാ പ്രവർത്തകരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി ആരോപണം.
പുരുഷ പൊലീസുകാരാണ് വനിത പ്രവർത്തകരെ ആക്രമിച്ചത് വനിതാ പൊലീസ് സ്ഥലത്തുള്ളപ്പോഴായിരുന്നു അതിക്രമം. സമാധാനപരമായി സമരം നടത്തിയ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് പിടിച്ചു മാറ്റാൻ ശ്രമിക്കുകയും അതിനെ തുടർന്ന് പ്രവർത്തകരോട് അക്രമം കാണിച്ചെന്നും നേതാക്കൾ ആരോപിച്ചു. പൊലീസ് വാഹനത്തിൽ കയറ്റി പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചു. മൂന്ന് നേതാക്കൾക്ക് ഗുരുതര പരിക്കേറ്റു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ നേരിട്ട് നേതൃത്വം നൽകിയ സമരത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷൈജു, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.പി.ആർ. ശിവശങ്കരൻ, മേഖലാ സെക്രട്ടറി സി.ജി.രാജഗോപാൽ, ജില്ലാ സെക്രട്ടറി സി.വി.സജിനി, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്അഡ്വ. രമാദേവി, ജനറൽ സെക്രട്ടറി ലേഖ നായിക്, ജലജ ആചാര്യ, പി.ജി. മനോജ് കുമാർ, എൻ.എസ്. സുമേഷ്, ജെയ്സൺ, വിഷ്ണു സുരേഷ്, അഡ്വ .പി. എസ് സ്വരാജ്, യു.ആർ. രാജേഷ് ബാൻ, ഗംഗ, എന്നിവർ പങ്കെടുത്തു.