കൊച്ചി: ജില്ലയിൽ ഇന്നലെ 383 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 374 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ഏഴു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും രണ്ടു പേർ സമ്പർക്കമില്ലാതെയും രോഗം പകർന്നവരാണ്. ഇന്നലെ 357 പേർ രോഗമുക്തി നേടി. 889 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1450 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 21,742
വീടുകളിൽ: 19,661
കൊവിഡ് കെയർ സെന്റർ: 125
ഹോട്ടലുകൾ: 2031
കൊവിഡ് രോഗികൾ: 3271
ലഭിക്കാനുള്ള പരിശോധനാഫലം: 1021
15 ആരോഗ്യ പ്രവർത്തകർക്ക് രോഗം
കൂടുതൽ രോഗികളുടെ സ്ഥലങ്ങൾ
പായിപ്ര: 18
മട്ടാഞ്ചേരി: 17
തൃപ്പൂണിത്തുറ: 16
എടത്തല: 15
വെങ്ങോല: 15
എറണാകുളം: 13
തൃക്കാക്കര: 12
ആലങ്ങാട്: 11
കോതമംഗലം: 10
നെടുമ്പാശേരി: 10
പള്ളുരുത്തി: 09
ചേരാനെല്ലൂർ: 09
കരുമാല്ലൂർ: 08
ഫോർട്ടുകൊച്ചി: 07
മഴുന്നവൂർ: 07
വാഴക്കുളം: 06
ഉദയംപേരൂർ: 06
കീഴ്മാട്: 06
എളമക്കര: 06
ആലുവ: 06
ഇടപ്പള്ളി: 05
കറുകുറ്റി: 05
തോപ്പുംപടി: 05
പെരുമ്പാവൂർ: 05
കുമ്പളങ്ങി: 05
കാലടി: 05
ഫോർട്ട് കൊച്ചിയിൽ വിവാഹത്തിൽ പങ്കെടുത്ത 23 പേർക്ക് കൊവിഡ്
ഫോർട്ടുകൊച്ചി ജൂബിലി ഹാളിൽ കഴിഞ്ഞ ശനിയാഴ്ച വിവാഹ ചടങ്ങിൽ പങ്കെടുത്ത 23 പേർക്ക് കൊവിഡ് ബാധ. വധുവും ഒരു വയസുള്ള കൈകുഞ്ഞും ഇതിൽ ഉൾപ്പെടും. പതിനേഴ് പേർ ഇരുപത്തിയേഴാം ഡിവിഷനിലും ബാക്കിയുള്ളവർ മറ്റു മേഖലകളിൽ നിന്നുള്ളവരുമാണ്. കണക്ക് പ്രകാരം 53 പേരാണ് ചടങ്ങിൽ പങ്കെടുത്തത് .ബാക്കിയുള്ളവർ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.