ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഞാനുമായി സമ്പർക്കത്തിൽ വന്നവർ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.-പ്രഹ്ലാദ് സിംഗ് ട്വീറ്റ് ചെയ്തു.