ഗുരുവായൂർ: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ 93ാമത് മഹാസമാധി ദിനാചരണങ്ങൾക്ക് തുടക്കം. ഗുരുവായൂർ യൂണിയൻ ഓഫീസ് ഹാളിൽ പ്രത്യേകം തയ്യാറാക്കിയ ഗുരു മണ്ഡപത്തിൽ ചന്ദ്രബോസ് തന്ത്രികളുടെ നേതൃത്വത്തിൽ ഗുരുപൂജ, അഷ്ടോത്തര നാമാവലി എന്നിവ നടന്നു. സമാധി സ്മരണ യൂണിയൻ വൈസ് പ്രസിഡന്റ് എം.എ ചന്ദ്രൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി പി.എ സജീവൻ അദ്ധ്യക്ഷനായി. ഗുരുദേവൻ അരുൾ ചെയ്ത പഞ്ചശുദ്ധിയെ ആസ്പദമാക്കി യൂണിയൻ പ്രസിഡന്റ് പി.എസ് പ്രേമാനന്ദൻ പ്രഭാഷണം നടത്തി. എസ്.എസ്.എൽ.സിയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഡയറക്ടർ ബോർഡ് അംഗം എ.എസ് വിമലാനന്ദൻ മാസ്റ്റർ മെമന്റോ നൽകി ആദരിച്ചു.
സംഘാടക സമിതി വൈസ് ചെയർമാൻ കെ.ടി വിജയൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രമണി ഷണ്മുഖൻ, സെക്രട്ടറി ശൈലജ കേശവൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി ഷണ്മുഖൻ, യൂണിയൻ കൗൺസിലർമാരായ കെ.കെ രാജൻ, കെ.ജി ശരവണൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി അജയ് നെടിയേടത്ത് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ഷീന സുനീവ്, സതി വിജയൻ, കെ.എസ് ബാലകൃഷ്ണൻ, വി.വി ബാലകൃഷ്ണൻ, വിമല പ്രസാദ് എന്നിവർ ഭജൻസന്ധ്യക്ക് നേതൃത്വം നൽകി. ഇന്ന് പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ഡയറക്ടർ ബോർഡ് അംഗമായ പി.പി സുനിൽ കുമാർ (മണപ്പുറം) ആദരിക്കും. യോഗം കൗൺസിലർ ബേബി റാം ഉദ്ഘാടനം ചെയുന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് പി.എസ് പ്രേമാനന്ദൻ അദ്ധ്യക്ഷനാകും.