ജോജു ജോർജും ഷീലു എബ്രഹാമും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന സ്റ്റാറിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. ഡൊമിൻ ഡിസിൽവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് സ്റ്റാറിന്റെ ചിത്രീകരണം നടക്കുന്നത്. സുവിൻ സോമശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. തരുൺ ഭാസ്കറാണ് കാമറ.