കോട്ടയം : യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമാധാനപരമായി നടത്തിയ സമരത്തിന് നേരെ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് ക്രൂരമായ മർദ്ദനം അഴിച്ചുവിടുകയായിരുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആരോപിച്ചു. അനുനയിപ്പിക്കാൻ ശ്രമിച്ച കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് , ഡി.സി.സി സെക്രട്ടറി ജോണി ജോസഫ് എന്നിവരെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. പ്രമുഖ നേതാക്കളെ തെരഞ്ഞുപിടിച്ച് മർദ്ദിച്ച് അണികളുടെ മനോവീര്യം തകർത്ത് സമരരംഗത്ത് നിന്നും പിൻമാറ്റാനുള്ള നീക്കം വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു.