കോട്ടയം: ഹിന്ദി ഡിപ്ളോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് 25 നകം അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ പ്ള്സ്ടു, അല്ലെങ്കിൽ ഹിന്ദി ഭൂഷൺ, സാഹിത്യ വിശാരദ്, രാഷ്ട്രഭാഷാ പ്രവീൺ, സാഹിത്യാചാരി എന്നിവയും പരിഗണിക്കും. പട്ടികജാതി, പട്ടികവിഭാഗങ്ങൾക്ക് അഞ്ച് ശതമാനം മാർക്ക് ഇളവ് ലഭിക്കും. വിലാസം:പൂരിപ്പിച്ച അപേക്ഷകൾ പ്രിൻസിപ്പൽ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാംഗ്വേജ് എഡ്യൂക്കേഷൻ അടൂർ പത്തംതിട്ട, ഫോൺ: 9446321496.