കോട്ടയം : ജില്ലയിൽ ഇന്നലെ 225 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതിൽ 221 ഉം സമ്പർക്കംവഴി. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലുപേരും രോഗബാധിതരായി. സമ്പർക്കം മുഖേന രോഗം ബാധിച്ചവരിൽ നാലുപേർ മറ്റു ജില്ലകളിൽ നിന്നുള്ളവരാണ്. ആകെ 3824 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. മാടപ്പള്ളി : 25, കോട്ടയം : 21 , ഈരാറ്റുപേട്ട, മീനടം : 13 വീതം, ഏറ്റുമാനൂർ : 12, കുമരകം : 11, പനച്ചിക്കാട് : 10, പൂഞ്ഞാർ : 9, നെടുംകുന്നം : 7 , അതിരമ്പുഴ, കുറിച്ചി, വാകത്താനം : 6 എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തത്. 115 പേർ രോഗമുക്തരായി. നിലവിൽ 2445 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 7097 പേർ രോഗബാധിതരായി. 19970 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.