കോട്ടയം : ജില്ലാ ആയുർവേദ ആശുപത്രിയിലെ ലിഫ്റ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ബേബി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പെണ്ണമ്മ ജോസഫ്, മെമ്പർമാരായ ബെറ്റി റോയി, അനിത രാജു, ആയർവേദ ആശുപത്രി സൂപ്രണ്ട് ഡോ.അജിത് രാമചന്ദ്രൻ, ഹരിചന്ദ്രൻ എൻ.എസ്, മുണ്ടക്കയം സോമൻ, കെ.കെ.ഗോപാൽജി, രാമചന്ദ്രൻ ബി,അജി.കെ.ജോസ്, അബ്ദുൾ സലാം പി.പി എന്നിവർ പ്രസംഗിച്ചു. 40 ലക്ഷം രൂപ മുടക്കിയാണ് ലിഫ്റ്റ് നിർമ്മിച്ചത്.