കൊച്ചി: ജില്ലയിൽ ഇന്നലെ 348 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 322 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 26 പേർ വിദേശം - അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ഇന്നലെ 221പേർ രോഗമുക്തി നേടി. 1126 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1243 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 21,808
വീടുകളിൽ: 19,652
കൊവിഡ് കെയർ സെന്റർ: 104
ഹോട്ടലുകൾ: 2052
കൊവിഡ് രോഗികൾ: 3410
ലഭിക്കാനുള്ള പരിശോധനാഫലം: 771
6 ആരോഗ്യ പ്രവർത്തകർക്ക് രോഗം
കൂടുതൽ രോഗികളുടെ സ്ഥലങ്ങൾ
ഫോർട്ടുകൊച്ചി: 30
മട്ടാഞ്ചേരി: 21
രായമംഗലം: 14
തൃപ്പൂണിത്തുറ: 14
തൃക്കാക്കര: 10
വടവുകോട്: 09
പാമ്പാക്കുട: 09
എറണാകുളം: 08
നോർത്ത്പറവൂർ: 08
എടത്തല: 07
കീഴ്മാട്: 07
ഇടക്കൊച്ചി: 06
ഞാറയ്ക്കൽ: 06
എളങ്കുന്നപ്പുഴ: 06
മുനമ്പം ഹാർബർ 21ന് തുറക്കും
കൊച്ചി: കൊവിഡ് മൂലം താത്കാലികമായി അടച്ചിട്ടിരുന്ന മുനമ്പം ഹാർബർ 21 മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പ്രവർത്തനം. രജിസ്റ്റർ നമ്പർ ഒറ്റയക്കത്തിൽ അവസാനിക്കുന്ന ബോട്ടുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കത്തിൽ അവസാനിക്കുന്ന ബോട്ടുകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മത്സ്യ ബന്ധനത്തിന് പോവാൻ അനുവദിക്കും. നിർബന്ധമായും പാസ്സ് എടുക്കണം. തിരികെ എത്തുന്ന വള്ളങ്ങൾ ടോക്കൺ എടുത്ത് അതിന് അനുസൃതമായാണ് മത്സ്യം ഇറക്കേണ്ടത്. ദിവസേന പരമാവധി 30 ബോട്ടുകൾക്ക് മാത്രമേ ടോക്കൺ അനുവദിക്കൂ.