കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസ് പിൻവലിക്കാനുള്ള ഹർജി കണ്ണൂർ സബ് കോടതി തള്ളി . ഗവ. അഡിഷണൽ പ്ലീഡർ പി.വി. അൻവർ നൽകിയ ഹർജിയാണ് തള്ളിയത്. കേസ് ഉടൻ വിചാരണയ്ക്കെടുക്കും. കോടതിയിൽ ഹാജരാകുന്നതിന് കേസിലെ പ്രതികൾക്ക് കഴിഞ്ഞ ദിവസം സമൻസ് അയച്ചിരുന്നെങ്കിലും ആരുമെത്തിയിരുന്നില്ല. 2013 ഒക്ടോബർ 27ന് കണ്ണൂർ പൊലീസ് മൈതാനത്ത് സംസ്ഥാന അത്ലറ്റിക് മീറ്റിന്റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു നേരെ എൽ.ഡി.എഫ് പ്രവർത്തകരാണ് കല്ലെറിഞ്ഞത്. എം.എൽ.എമാരായ ടി.വി. രാജേഷ്, സി. കൃഷ്ണൻ എന്നിവരുൾപ്പെടെ 113 പേർക്കെതിരെയാണ് കേസെടുത്തത്.
വിമത സി.പി.എം നേതാവ് സി.ഒ.ടി. നസീർ കേസിൽ പ്രതിയായിരുന്നു. താൻ നിരപരാധിയാണെന്ന് വ്യക്തമാക്കി നസീർ ഉമ്മൻ ചാണ്ടിയെ കണ്ട് മാപ്പു ചോദിച്ചിരുന്നു. സബ് ജഡ്ജി കേസ് നവംബർ രണ്ടിലേക്ക് മാറ്റി.