പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 101 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
149 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 83 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ഇതുവരെ ആകെ 5425 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 3638 പേർ സമ്പർക്കം മൂലം രോഗികളായവരാണ്.
ജില്ലയിൽ ഇതുവരെ 38പേർ മരിച്ചു. ആകെ രോഗമുക്തരായവരുടെ എണ്ണം 4338 ആണ്. ജില്ലക്കാരായ 1049 പേർ ചികിത്സയിലാണ്.
ജില്ലയിൽ ലക്ഷണങ്ങൾ ഇല്ലാത്ത, കൊവിഡ്19 ബാധിതരായ 136 പേർ വീടുകളിൽ ചികിത്സയിലുണ്ട്. ആകെ 16332 പേർ നിരീക്ഷണത്തിലാണ്.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
പത്തനംതിട്ട : അയിരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 9, റാന്നി ഗ്രാമപഞ്ചായത്തിലെ വാർഡ് 1, 13, കവിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 2 (മുണ്ടിയപ്പള്ളി ബാങ്ക് പടി മുതൽ കൊച്ചയത്തിൽ കവല ഭാഗം വരെ) എന്നിവിടങ്ങളിൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണം ദീർഘിപ്പിച്ചു
പത്തനംതിട്ട : കോയിപ്പം ഗ്രാമപഞ്ചായത്തിലെ വാർഡ് 11ൽ (കാവുംപടിമാരുപറമ്പിൽ ഭാഗം) 7 ദിവസത്തേക്കുംകൂടി കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.
നിയന്ത്രണം നീക്കി
പത്തനംതിട്ട : കോയിപ്പം ഗ്രാമപഞ്ചായത്തിലെ വാർഡ് 4 (കുറവൻകുഴി ഭാഗം), എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 6 (ചുഴന്ന കോളനി ഭാഗം), വാർഡ് 13 (ഈട്ടിക്കൂട്ടത്തി കോളനി ഭാഗം), ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 8 (കുറുമ്പക്കര കിഴക്ക് ഭാഗം) എന്നീ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി.