റിയാദ്: ഒക്ടോബർ ഒന്നുമുതൽ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി സൗദി എയർലൈൻസ്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 18 വിമാനത്താവളങ്ങളിലേക്കായിരിക്കും സർവീസ് നടത്തുക. കാെവിഡ് വ്യാപനം മൂലം മാർച്ച് 15നാണ് സൗദി അന്താരാഷ്ട്ര വിമാന സർവീസുകൾ നിറുത്തിവച്ചത്. ഇന്ത്യയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ മാത്രമാണ് പട്ടികയിൽ ഇടം നേടിയത്. ദുബായ്, കെയ്റോ, അമാൻ, മനില, പാരിസ്, ഇസ്താംബൂൾ, ധാക്ക, ലണ്ടൻ, കറാച്ചി എന്നിവിടങ്ങളിലേക്കാവും മറ്റ് സർവീസുകൾ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഭാഗികമായി രാജ്യാന്തര വിമാന സർവീസ് പുനരാരംഭിച്ചിരുന്നു. സൗദി എയർലൈൻസ് സർവീസ് തുടങ്ങിയ ശേഷം മറ്റു വിമാനക്കമ്പനികളും സൗദിയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കും.