തൊടുപുഴ: കൊവിഡ് സ്ഥിരീകരിച്ച കരിങ്കുന്നം പഞ്ചായത്ത് അംഗത്തോടൊപ്പം വേദി പങ്കിട്ടതിനെ തുടർന്ന് പി.ജെ. ജോസഫ് എം.എൽ.എ സ്വയം നിരീക്ഷണത്തിൽ പോയി. പനിയെ തുടർന്ന് 17ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പഞ്ചായത്തംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. 15 ന് കരിങ്കുന്നത്ത് പി.ജെ. ജോസഫ് എം.എൽ.എ പങ്കെടുത്ത രണ്ട് പരിപാടികളിൽ ഈ പഞ്ചായത്തംഗവും പങ്കെടുത്തിരുന്നു. എം.എൽ.എയെ കൂടാതെ പഞ്ചായത്ത് പ്രസിഡന്റടക്കം മുഴുവൻ അംഗങ്ങളും നിരീക്ഷണത്തിൽ പോയി. അറുപതോളം പേർ പഞ്ചായത്തംഗത്തിന്റെ പ്രാഥമിക സമ്പർക്കപട്ടികയിലുണ്ട്.