മലപ്പുറം: പാരമ്പര്യ ആയുർവേദ മരുന്ന് നിർമ്മാണ, ചികിത്സാരംഗത്തേക്ക് കടന്നുവന്ന പുത്തൻ ബ്രാൻഡാണ് 'വൈദ്യർസ്". 500ലേറെ വർഷത്തെ പാരമ്പര്യമുള്ള ഒരു തറവാട്ടിലെ ഒമ്പതാം തലമുറയാണ് വൈദ്യർസിന്റെ നിലവിലെ സാരഥികൾ.
രാമനാട്ടുകരയ്ക്കടുത്തുള്ള 'വൈദ്യരങ്ങാടി' എന്ന സ്ഥലത്താണ് 'മൂലത്തുംകാട്ടിൽ' തറവാട്. ധന്വന്തരി ഉപാസകരും വൈദ്യത്തിൽ അപാരപാണ്ഡിത്യവുമുള്ള മൂലത്തുംകാട്ടിലെ പാരമ്പര്യ വൈദ്യന്മാർക്ക് രാജഭരണകാലത്ത് പ്രത്യേക പദവിയും അംഗീകാരവും കൊടുത്തിരുന്നു. ഇവിടത്തെ വൈദ്യന്മാരെ കാണാൻ പലദേശങ്ങളിൽ നിന്നും ജനം വന്നതുകൊണ്ടാണ് 'വൈദ്യരങ്ങാടി" എന്ന സ്ഥലപേര് വന്നത്.
മൂലത്തുംകാട്ടിൽ വാസു വൈദ്യരാണ് വൈദ്യർസ് ആയുർവേദ മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് രൂപം നൽകിയത്.കച്ചവട താത്പര്യത്തേക്കാൾ ഗുണമേന്മയുള്ള ഉത്പന്നങ്ങളിലാണ് വൈദ്യർസിന്റെ ഊന്നൽ. ആസ്ത്മ, വിളർച്ച, സ്ത്രീകളുടെ അസുഖങ്ങൾ, ത്വക് രോഗങ്ങൾ, പൈൽസ്, കൊളസ്ട്രോൾ, ഉദര രോഗങ്ങൾ, വായ് പുണ്ണ്, മുടി കൊഴിച്ചിൽ, താരൻ എന്നിവയ്ക്കുള്ള മരുന്നുകളാണ് വൈദ്യർസ് ഉത്പാദിപ്പിക്കുന്നത്.
വൈദ്യർസിന്റെ കേശതൈലവും ഹെയർ കെയർ ഓയിലും വിപണിയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. മുടി കൊഴിച്ചിൽ, നര, താരൻ എന്നിവയ്ക്കുള്ള പരിഹാരമാണ് കേശതൈലവും ഹെയർ കെയർ ഓയിലും. വൈദ്യർസിന്റെ ച്യവനപ്രാശം ഗുണനിവാരത്തിൽ മുന്നിലാണ്. കൊവിഡിനെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ച്യവനപ്രാശം ഉപയോഗിക്കാമെന്ന കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിർദേശം വന്നശേഷം വൈദ്യർസിന്റെ ച്യവനപ്രാശത്തിന് ആവശ്യക്കാർ ഏറി.
വാസു വൈദ്യരുടെ മക്കളായ വിശ്വജിത് വൈദ്യരും വിനോദ് വൈദ്യരുമാണ് വൈദ്യർസിന്റെ ഇപ്പോഴത്തെ സാരഥികൾ. റിട്ടയേഡ് മെഡിക്കൽ ഓഫീസറായ ഡോ. ജഗന്നിവാസനാണ് മരുന്ന് ഉത്പാദനത്തിന്റെ മേൽനോട്ടം.