കൊച്ചി: സംസ്ഥാനത്തെ മാരുതി സുസുക്കി അറീന ഷോറൂമുകളിൽ മെഗാ കാർ ലോൺ മേള ഇന്നുകൂടി. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ എസ്.ബി.ഐ., ഇൻഡസ്ഇൻഡ്, എച്ച്.ഡി.എഫ്.സി., സുന്ദരം ഫിനാൻസ്, ഐ.സി.ഐ.സി.ഐ., കോട്ടക് മഹീന്ദ്ര, ചോളമണ്ഡലം, മഹീന്ദ്ര ഫിനാൻസ്, ഫെഡറൽ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ എന്നിവയുടെ സ്പോട്ട് ലോൺ അപ്രൂവൽ സൗകര്യം മേളയിലുണ്ട്.
ലോൺ പ്രോസസിംഗ് ഫീസ്, സർവീസ് ചാർജ്, ഡോക്യുമെന്റ് ചാർജ് എന്നിവയ്ക്ക് 50 ശതമാനം ഇളവ് ലഭിക്കും. മേളയിൽ പങ്കെടുക്കുന്നവർക്ക് പലിശനിരക്കിൽ 0.5 ശതമാനം ഇളവുണ്ട്. ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും സ്വയം തൊഴിലുകാർക്കും ഇളവുകളോടെ പ്രത്യേക പലിശനിരക്ക് ലഭ്യമാണ്.
24 മാസം വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ഫോർക്ളോഷർ നിരക്കിൽ ഇളവുണ്ട്. വായ്പ നേടുന്നവർക്ക് 30,000 രൂപയുടെ സൗജന്യ കൊവിഡ് ഇൻഷ്വറൻസ് കവറേജ് ലഭിക്കും. മികച്ച ക്രെഡിറ്റ് സ്കോറുള്ളവർക്ക് ഉടനടി വായ്പ നേടാം. മാരുതി സുസുക്കിയുടെ സ്ക്രാച്ച് ആൻഡ് വിൻ സ്കീം, ഓണം കൺസ്യൂമർ, എക്സ്ചേഞ്ച്, കോർപ്പറേറ്റ് ഓഫറുകൾ എന്നിവയും മേളയിലുണ്ട്. ഈ ഓഫറുകൾ നാളെ വരെയാണ്.