ന്യൂഡൽഹി: കൊവിഡ് ബാധിച്ചു മരണപ്പെടുകയും രോഗബാധിതരാവുകയും ചെയ്ത ആരോഗ്യപ്രവർത്തകരുടെ കൃത്യമായ കണക്ക് കൈവശമില്ലെന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ. പി. കെ കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ് തുടങ്ങിയവരുടെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി ആശ്വനി കുമാർ ചൗബേ നൽകിയ മറുപടിയിലാണിത്. 50 ലക്ഷം രൂപയുടെ പ്രധാൻ മന്ത്രി ഗരീബ് കല്യാൺ പാക്കേജ് അപേക്ഷ പ്രകാരം 155 ആരോഗ്യപ്രവർത്തകർ മരിച്ച വിവരം മാത്രമാണുള്ളത്. കേരളത്തിൽ നിന്നും ഒരപേക്ഷയാണ് ലഭിച്ചത്. കൊവിഡ് ബാധിച്ചു മരണപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ ആശ്രിതർക്ക് ജോലി നൽകാൻ പ്രത്യേകം പദ്ധതിയൊന്നുമില്ലെന്നും സർക്കാർ അറിയിച്ചു.
കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങൾക്ക് 3.44 കോടി എൻ95 മാസ്കും, 1.41 കോടി പി. പി. ഇ കിറ്റും, 10.84 കോടി ഹൈഡ്റോക്സിക്ളോറോക്വിൻ ഗുളികകളും നൽകിയെന്നും മന്ത്രി അറിയിച്ചു.