SignIn
Kerala Kaumudi Online
Thursday, 29 October 2020 6.27 PM IST

ന്യോൾ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാദ്ധ്യത

rain-alert

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബർ 23 ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലിൽ 50 - 55 കിലോമീറ്റർ വരെയും കരയിൽ ചിലയിടങ്ങളിൽ കാറ്റിന്റെ വേഗം 45 - 50 വരെയും ഈ ദിവസങ്ങളിൽ വർദ്ധിക്കും എന്നാണ് സൂചന. തെക്കൻ ചൈന കടലിൽ രൂപപ്പെട്ട ‘ന്യോൾ ‘ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് കാലവർഷക്കാറ്റ് ശക്തിപ്പെട്ടതും മഴയ്ക്ക് സാദ്ധ്യതയേറിയതുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

സംസ്ഥാനത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായി ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി ഓറഞ്ച് അലർട്ടുള്ള ഇടുക്കി, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂർ ജില്ലകളിൽ ദേശീയ ദുരന്തനിവാരണസേനയുടെ പ്രത്യേകസംഘത്തെ നിയോഗിച്ചു. തൃശൂരിൽ നിന്നുള്ള സംഘമായിരിക്കും ഈ ജില്ലകളിൽ എത്തുക.

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി മൂന്ന് സംഘത്തെ അധികമായി കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം, വയനാട്, തൃശൂർ എന്നീ ജില്ലകളിൽ ആയിരിക്കും ഇവരെ നിയോഗിക്കുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA RAIN, KERALA HEAVY RAIN, YELLOW ALERT, ORANGE ALERT, NYOL, CHINA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.