പാലക്കാട്: ജില്ലയിൽ ശനിയാഴ്ച 349 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ-248, ഉറവിടമറിയാതെ-85, അന്യ
സംസ്ഥാനങ്ങളിൽ നിന്നുള്ള-15, വിദേശത്ത് നിന്നുള്ള ഒരാൾ എന്നിവർക്കാണ് രോഗം. 129 പേർ രോഗമുക്തരായി.
കഞ്ചിക്കോട്ടെ അന്യസംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രത്തിലെ 78 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2046 ആയി. ജില്ലക്കാരായ ഒരാൾ വീതം തൃശൂർ, കൊല്ലം, കോട്ടയം ജില്ലകളിലും രണ്ടുപേർ വയനാടും നാലുപേർ എറണാകുളത്തും 12 പേർ കോഴിക്കോടും 31 പേർ മലപ്പുറത്തും ചികിത്സയിലുണ്ട്.