വാഷിംഗ്ടൺ: കാൻസർ കോശങ്ങൾ തന്നെ കാർന്നു തിന്നുന്നതിടയ്ക്ക് ഒരു കുളിർകാറ്റ് പോലെയാണ് ഭൂമിയിലെ മാലാഖയുടെ പാട്ട് ആ അമ്മയ്ക്ക് അനുഭവപ്പെട്ടത്. സമൂഹമാദ്ധ്യമങ്ങൾ വികാരനിർഭരമായ ആ മുഹൂർത്തത്തെ നെഞ്ചോട് ചേർക്കുകയും ചെയ്തു.
കാൻസർ രോഗിയായ വയോധികയെ സാന്ത്വനിപ്പിക്കാൻ പാട്ടുപാടിക്കൊടുക്കുന്ന നഴ്സാണ് വീഡിയോയിലുള്ളത്. സ്ത്രീ ബെഡിൽ കിടക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഇവരോട് ചേർന്നിരിക്കുന്ന നഴ്സാണ് സാന്ത്വനഗാനം പാടുന്നത്. വയോധികയുടെ കൈ ചേർത്തുപിടിച്ച് കണ്ണീരടക്കാൻ പാടുപെട്ടാണ് നഴ്സ് പാടുന്നത്. നഴ്സിന്റെ ഗാനം ആസ്വദിച്ച് കിടക്കുന്ന വയോധിക ഒടുവിൽ ഒപ്പം പാടുന്നതും കാണാം.
ട്വിറ്ററടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ ഈ വീഡിയോ വെറലായിക്കഴിഞ്ഞു. നഴ്സിന്റേയും വയോധികയുടേയും പേരുവിവരങ്ങൾ ലഭ്യമല്ലെങ്കിലും നിരവധി പേരാണ് നഴ്സിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചത്.