SignIn
Kerala Kaumudi Online
Sunday, 07 March 2021 6.00 PM IST

മുദ്രാ വായ്‌പയിൽ കിട്ടാക്കടമേറുന്നു

mudra-loans

 പൊതുമേഖലാ ബാങ്കുകൾക്ക് ആശങ്ക

കൊച്ചി: ചെറുകിട സംരംഭകർക്ക് മൂലധനം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച മുദ്രാ വായ്‌പകളിൽ കിട്ടാക്കടമേറുന്നത് പൊതുമേഖലാ ബാങ്കുകളെ ആശങ്കപ്പെടുത്തുന്നു. 2018-19ൽ മൊത്തം കിട്ടാക്കടത്തിന്റെ (നിഷ്‌ക്രിയ ആസ്‌തി - എൻ.പി.എ) 3.75 ശതമാനമായിരുന്നു മുദ്രാ വായ്‌പയുടെ വിഹിതം. 2019-20ൽ അത് 4.80 ശതമാനത്തിലെത്തി.

2019-20 പ്രകാരം പൊതുമേഖലാ ബാങ്കുകൾ വിതരണം ചെയ്‌ത മുദ്രാ വായ്‌പകൾ 3.92 ലക്ഷം കോടി രൂപയാണ്. ഇതിൽ 18,836 കോടി രൂപ നിഷ്‌ക്രിയ ആസ്‌തിയാണ്. മുദ്രാ വായ്‌പയിൽ 50,000 രൂപവരെ വായ്‌പ ലഭിക്കുന്ന 'ശിശു" വിഭാഗത്തിലാണ് കിട്ടാക്കടം ഏറെയുള്ളത്.

മുദ്രാ വായ്‌പകളിൽ കിട്ടാക്കടം വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും ബാങ്കുകൾ ജാഗ്രത കാട്ടിയില്ലെങ്കിൽ കിട്ടാക്കടം സൃഷ്‌ടിക്കുന്ന ഏറ്റവും വലിയ മേഖലയായി ഇത് മാറിയേക്കാമെന്നും റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം വായ്‌പകൾ കിട്ടാക്കടമാകുന്നത് ബാങ്കിംഗ് മേഖലയെ മാത്രമല്ല, സമ്പദ്‌ഘടനയെയാകെ പ്രതികൂലമായി ബാധിക്കുമെന്നും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു.

മുദ്രാ ലോൺ

പ്രധാനമന്ത്രി മുദ്രാ യോജന (പി.എം.എം.വൈ) അഥവാ മൈക്രോ യൂണിറ്റ്സ് ഡെവലപ്‌മെന്റ് ആൻഡ് റീഫിനാൻസ് ഏജൻസി (മുദ്ര) വായ്‌പകളുടെ പ്രഖ്യാപനം 2015 ഏപ്രിലിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. ചെറുകിട-ഇടത്തരം സംരംഭകർക്ക് വായ്‌പയിലൂടെ മൂലധനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഈടുരഹിതം

മൂന്നിനം വായ്‌പകളാണ് മുദ്രാ പദ്ധതിയിലുള്ളത്. പൂർണമായും ഈടുരഹിതമാണിവ. വായ്പാ വിഭാഗവും വായ്‌പയും:

 ശിശു : ₹50,000

 കിഷോർ : ₹5 ലക്ഷം

 തരുൺ : ₹10 ലക്ഷം

വായ്‌പ കൂടുന്നു;

കിട്ടാക്കടവും

2017-18

 മുദ്രാ വായ്‌പ : ₹2.12 ലക്ഷം കോടി

 കിട്ടാക്കടം : ₹7,277 കോടി

2018-19

 മുദ്രാ വായ്‌പ : ₹3.06 ലക്ഷം കോടി

 കിട്ടാക്കടം : ₹11,483 കോടി

2019-20

 മുദ്രാ വായ്‌പ : ₹3.92 ലക്ഷം കോടി

 കിട്ടാക്കടം : ₹18,836 കോടി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, MUDRA LOANS, NPA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.