ന്യൂഡൽഹി: സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ.
'നല്ല പെൺകുട്ടികൾ നേരത്തേ ഉറങ്ങുമെന്നാണ് താൻ കരുതിയതെന്ന' കട്ജുവിന്റെ മറുപടി ട്വീറ്റാണ് വിവാദത്തിലായത്.
ഫേസ്ബുക്കിൽ കട്ജു ഇട്ട പോസ്റ്റിന് താഴെ കമന്റുമായെത്തിയ യുവതിയോടാണ് നല്ല പെൺകുട്ടികൾ നേരത്തേ ഉറങ്ങുമെന്ന് കട്ജു പറഞ്ഞത്. ട്വിറ്റർ ഉൾപ്പെടെയുളള സാമൂഹിക മാദ്ധ്യമങ്ങളിൽ കട്ജുവിന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
2015ൽ ബി.ജെ.പി.എംപി ഷാസിയ ഇൽമിയാണോ കിരൺ ബേദിയാണോ കൂടുതൽ സുന്ദരിയെന്ന കട്ജുവിന്റെ ചോദ്യം വിമർശനത്തിന് ഇടയാക്കിയിരുന്നു. ഒരു വൃദ്ധന് സുന്ദരിയായ സ്ത്രീകളെ പുകഴ്ത്താൻ സാധിക്കില്ലേ എന്ന മറുചോദ്യവുമായാണ് തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ അന്ന് കട്ജു പ്രതിരോധിച്ചത്.