മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിലെ വോട്ടേഴ്സ് പട്ടികയിൽ നിന്ന് ആയിരത്തിലധികം വോട്ടർമാരെ സി.പി.എം സ്വാധീനം ഉപയോഗിച്ച് ഒഴിവാക്കിയെന്ന് ആരോപിച്ച് യു.ഡി.എഫ്. കോട്ടാങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ മുന്നിൽ ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.റെജി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ജി. സതീശ് ബാബു, ഒ.എൻ. സോമശേഖരപ്പണിക്കർ, ജോസഫ് ജോൺ, എ.ജി. സദാശിവൻ, സാബു മരുതൻകുന്നേൽ, വി.ജെ വർഗീസ്, നിഷാദ് മഠത്തുംമുറി, കുഞ്ഞുമോൾ ജോസഫ്, ആലീസ് സെബാസ്റ്റ്യൻ, ബിന്ദു ദേവരാജൻ, ജോസി ഇലഞ്ഞിപ്പുറം, അസീസ് തുണ്ടുമുറി, ഷാജി ഓലിക്കപ്ലാവിൽ, ജോയി ജോൺ എന്നിവർ പ്രസംഗിച്ചു.