പഴകുളം: തെങ്ങുംതാര സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പഴകുളം പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ മുണ്ടുതറയിൽ അദ്ധ്യക്ഷത വഹിച്ചു. ജനശ്രീ ജില്ലാ ചെയർമാൻ പഴകുളം ശിവദാസൻ, കെ.പി.സി.സി എക്സിക്യൂട്ടീവ് അഗം തേരകത്ത് മണി, തോപ്പിൽ ഗോപകുമാർ , മണ്ണടി പരമേശ്വരൻ, എസ്.ബിനു, ഏഴംകുളം അജു, രാജേന്ദ്രൻ നായർ , എം.ആർ.ജയപ്രസാദ്,നാസർ പഴകുളം മോനി മാവിള എന്നിവർ പ്രസംഗിച്ചു. അബ്ദുൽ അസീസ്, മനുചാല, ഹരി മലമേക്കര, ഭാസ്കരപിള്ള, മുണ്ടപ്പള്ളി സുഭാഷ്, റെജികാസിം, നിസാർ ഫാത്തിമ, അലക്സ് കോയിപ്പുറത്ത്, ബിജുകുമാർ, സുരേഷ് കുമാർ , ജോഗീന്ദർ, മോഹൻ പെരിങ്ങനാട്, സാംകുട്ടി, ജോസ് ഓലിക്കൽ , അംജിത് അടൂർ , മനോഹരൻ,രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.