SignIn
Kerala Kaumudi Online
Wednesday, 28 October 2020 11.49 PM IST

മുന്നിൽ ബി.ജെ.പി മാർച്ച്: കൈയിൽ കൊടിയുമായി, മഴ നനഞ്ഞ്, ഒറ്റയാനായി സി.പി.എമ്മുകാരൻ, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

cpm

കൊച്ചി: ഖുറാൻ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെയും മന്ത്രി കെ.ടി ജലീലിനെതിരെയും മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രക്ഷോഭവുമായി മുന്നോട്ട് നീങ്ങിയ ബി.ജെ.പി പ്രവർത്തകർക്ക് മുന്നിലായി ഒറ്റയാൾ പ്രതിഷേധവുമായി സി.പി.എമ്മുകാരൻ. എറണാകുളത്താണ് സംഭവം നടന്നത്.

ബി.ജെ.പി നേതാവ് സി.ജി രാജഗോപാൽ നയിക്കുന്ന പ്രതിഷേധ മാർച്ചിന് മുൻപിലായാണ് സി.പി.എമ്മുകാരൻ, കൈയിൽ പാർട്ടി ചിഹ്നം ആലേഖനം ചെയ്ത ചുവന്ന കൊടിയുമായി 'പ്രതിഷേധ മാർച്ചിനെതിരെയുള്ള തന്റെ പ്രതിഷേധം' അറിയിച്ചത്.

ബി.ജെ.പിക്കാർക്ക് മുൻപിൽ, ഇരുകൈകളും കൊണ്ട് കൊടി ഉയർത്തിപ്പിടിച്ച ഇദ്ദേഹം, വലതുകൈ മുകളിലേക്കുയർത്തി, മുഷ്ടി ചുരുട്ടി, മുദ്രാവാക്യം വിളിക്കുന്ന തരത്തിൽ അംഗവിക്ഷേപം നടത്തുകയും ചെയ്തിരുന്നു.

മഴ തകർത്ത് പെയ്യുന്ന സമയത്ത് പ്രതിഷേധവുമായി റോഡിന് നടുവിലേക്കെത്തിയ സി.പി.എമ്മുകാരനെ പെട്ടെന്നുതന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരൻ പിടിച്ചുമാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തായതോടെ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CPM, BJP, KT JALEEL, INDIA, KERALA, KOCHI, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.