SignIn
Kerala Kaumudi Online
Saturday, 31 October 2020 9.04 PM IST

4644 പേർക്ക് കൂടി കൊവിഡ്,​ 18 മരണം

covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 4644 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 18 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഏറ്റവും ഉയർന്ന പ്രതിദിനരോഗികളുടെ എണ്ണവും മരണസംഖ്യയുമാണ് ഇന്നലത്തേത്. ഇന്നലെ രോഗബാധിതരായവരിൽ 3781 പേർ സമ്പർക്കരോഗികളാണ്. 498 പേരുടെ ഉറവിടം വ്യക്തമല്ല. 86 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. അതേസമയം ചികിത്സയിലായിരുന്ന 2862 പേർ രോഗമുക്തരായി. തലസ്ഥാനത്താണ് രോഗികൾ ഏറ്റവും കൂടുതൽ. ജില്ലയിൽ 824 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മറ്റെല്ലാ ജില്ലകളിലും രോഗികളിടെ എണ്ണത്തിൽ വർദ്ധനവുണ്ട്. മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂർ, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂർ 222, പത്തനംതിട്ട 221, കാസർകോട് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രോഗബാധ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,452 സാമ്പിളുകളാണ് പരിശോധിച്ചത്.

ആകെ രോഗികൾ 1,31,025

ചികിത്സയിലുള്ളവർ 37,488

രോഗമുക്തർ 92,951

ആകെ മരണം 519

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.