ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പാക്കുന്ന ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി 24 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഐ.ടി.ഡി.സി ക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ ലോക്സഭയിൽ അടൂർ പ്രകാശ് എംപിക്ക് രേഖാമൂലം മറുപടി നൽകി.
പദ്ധതി റദ്ദാക്കാൻ തീരുമാനിച്ചതിനെ തുടർന്ന് അടൂർ പ്രകാശ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ജൂണിലാണ് പദ്ധതിക്ക് വീണ്ടും അനുമതി നൽകിയത്.