കൂത്തുപറമ്പ്: ആകസ്കിമായി എത്തിയ കനത്ത മഴയിൽ കൊയ്യാനായ വയലുകളിൽ കടുത്ത പ്രതിസന്ധി. കൂത്തുപറമ്പ് മേഖലയിൽ ഏക്കർ കണക്കിന് സ്ഥലത്തെ കൊയ്യാറായ നെൽ കൃഷിയാണ് വെള്ളം കയറി നശിച്ചത്.നെൽപ്പാടങ്ങളിൽ വെള്ളം ഒഴുകി എത്തിയതോടെ നെൽകൃഷി പാടെ നശിച്ചു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കർഷകരും സാശ്രയ സംഘങ്ങളും, വിവിധ സംഘടനകളും ഇറക്കിയ നെൽകൃഷിയാണ് നശിച്ചവയിലേറെയും. മാങ്ങാട്ടിടംആമ്പിലാട്, കൂത്തുപറമ്പ്ആമ്പിലാട്, കുറുമ്പുക്കൽ, അയ്യപ്പൻതോട് ഭാഗങ്ങളിലാണ് കൃഷി നാശം വ്യാപകം. മാങ്ങാട്ടിടംആമ്പിലാട് മാത്രം പത്ത് ഏക്കറോളം സ്ഥലത്തെ നെൽകൃഷി നശിച്ചിട്ടുണ്ടെന്ന് കർഷകർ പറഞ്ഞു.
ഗ്രാന്മ പുരുഷ സ്വയം സഹായ സംഘം, പുതുശ്ശേരി രാമചന്ദ്രൻ ,കോങ്ങാട്ട് ഭാസ്ക്കരൻ, മൂലാൻ ജനാർദ്ദനൻ, പുത്തലത്ത് ബിജു, ഷിജിത്ത് മാസ്റ്റർ എന്നിവരാണ് ആമ്പിലാട് പാഠശേഖരത്ത് നെൽകൃഷി ഇറക്കിയിരുന്നത്. വർഷങ്ങളായി തരിശിട്ടിരുന്ന നിരവധി പാഠശേഖരങ്ങളിലാണ് ഇക്കുറി നെൽകൃഷി പുനരാരംഭിച്ചിരുന്നത്. കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രോത്സാഹനവുമായി രംഗത്ത് എത്തിയതോടെ നല്ല വിളവ് ലഭിച്ച സന്തോഷത്തിലായിരുന്നു കർഷകർ.