SignIn
Kerala Kaumudi Online
Monday, 26 October 2020 10.08 PM IST

ആനക്കൊമ്പുമായി രണ്ടു പേർ വലയിൽ

forest
ആനക്കൊമ്പ് വില്പന ശ്രമത്തിനിടയിൽ വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡിന്റെ പിടിയിലായ മുണ്ടേരി സ്വദേശി റിയാസ്, വാരം സ്വദേശി മഹറൂഫ് എന്നിവർ

കണ്ണൂർ :പയ്യാമ്പലത്ത് ആനക്കൊമ്പുമായി വാരം സ്വദേശി മഹറൂഫ്, മുണ്ടേരിയിലെ റിയാസ് എന്നിവരെ വനംവകുപ്പ് ഉദ്യോഗസ്ഥസംഘം പിടികൂടി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന ആനക്കൊമ്പ് പിടികൂടിയത് .

പിടിച്ചെടുത്ത ആനക്കൊമ്പിന് വിദേശ വിപണിയിൽ ലക്ഷക്കണക്കിന് രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു. മൂന്ന് ദിവസമായി ഇവർ വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. വിൽപ്പനയിലെ മറ്റ് ഇടപാടുകാർക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയതായും അധികൃതർ അറിയിച്ചു. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ ചന്ദ്രൻ, സുനിൽകുമാർ, ഷൈജു തുടങ്ങിയവരും സ്‌ക്വാഡിലുണ്ടായിരുന്നു . കണ്ണൂർ ഭാഗത്ത് ആനക്കൊമ്പ് വില്പന നടത്താൻ ശ്രമം നടക്കുന്നതായി തിരുവനന്തപുരം വിജിലൻസ് ചീഫ് കൺസർവേറ്റർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വനം വകുപ്പധികൃതർ പരിശോധന ശക്തമാക്കിയത്. വിൽപനയ്ക്കായി ആനക്കൊമ്പ് ഇവരെ മറ്റൊരു സംഘം ഏൽപ്പിച്ചതായാണ് വനംവകുപ്പ് സംശയിക്കുന്നത്. അന്വേഷണ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, IVORY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.