തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 824 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 637 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.147 പേരുടെ ഉറവിടം വ്യക്തമല്ല. വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ 34 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയതാണ്. നാലുപേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ചെമ്പഴന്തി സ്വദേശി ഷാജി (47), മൂഴി സ്വദേശി തങ്കപ്പൻ പിള്ള (87), കാഞ്ഞിരംപാറ സ്വദേശിനി സീത (94), വള്ളിച്ചിറ സ്വദേശി സോമൻ (65) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 15 വയസിനു താഴെയുള്ള 104 പേരും 60 വയസിനു മുകളിലുള്ള 141 പേരുമുണ്ട്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 6721ആയി. ഇന്നലെ 564 പേർ രോഗമുക്തി നേടി. 36 ആരോഗ്യപ്രവർത്തകർക്കാണ് ജില്ലയിൽ ഇന്നലെ കൊവിഡ് ബാധിച്ചത്. ഇതിൽ 25 പേർ ശ്രീചിത്രയിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരാണ്. പുതുതായി 1,893 പേർ രോഗനിരീക്ഷണത്തിലായി. 25,541 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
ജില്ലയിൽ ആകെ
ആകെ മരണം - 168
ആകെ രോഗബാധിതർ - 25,524
നിലവിൽ ചികിത്സയിലുള്ളവർ - 6,721
രോഗമുക്തർ - 18,698