SignIn
Kerala Kaumudi Online
Thursday, 29 October 2020 12.47 PM IST

മഴയത്ത് പാലത്തിനടിയിൽ ബേബിച്ചൻ ഉറങ്ങി, ഉണർന്നപ്പോൾ ചുറ്റി​ലും വെളളം; പി​ന്നെ സംഭവി​ച്ചത്...

old-man-in-river

ഇടുക്കി: കുത്തൊഴുക്കുളള പുഴയിലെ പാലത്തിനടിയിൽ കുടുങ്ങിപ്പോയ വൃദ്ധനെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. ബൈസൺവാലി സ്വദേശി ബേബിച്ചനെയാണ് രക്ഷപ്പെടുത്തിയത്. രാത്രിയിൽ പാലത്തിന്റെ ഭിത്തിയിലാണ് ഇയാൾ കിടന്നുറങ്ങിയത്. നല്ല ഉറക്കത്തിലായതോടെ കനത്തമഴയിൽ പുഴയിൽ വെളളംപൊങ്ങിയതും ഒഴുക്കിന്റെ ശക്തികൂടിയതുമൊന്നും ബേബിച്ചൻ അറിഞ്ഞില്ല. ഉണർന്നപ്പോഴാണ് കുടുങ്ങിപ്പോയെന്ന് മനസിലായത്.

പാലത്തിനടിയിൽ നി​ൽക്കുന്ന ബേബിച്ചനെ കണ്ട നാട്ടുകാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. തുടർന്ന് അടിമാലി, മൂന്നാർ ഫയർ ഫോഴ്സ് യൂണിറ്റുകൾ ചേർന്ന് വല ഉപയോഗിച്ച് ബേബിച്ചനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇയാൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് അധികൃതർ പറയുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: OLD MAN TRAPPED UNDER BRIDGE IN HEAVY RAIN RESCUED, IN IDUKKI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.