SignIn
Kerala Kaumudi Online
Thursday, 03 December 2020 7.23 AM IST

വീടിന് തറകെട്ടി, പണം നൽകാൻ ഉരുണ്ടുകളി

veedu
കന്തപ്പയും കുടുംബവും വീടിനു കെട്ടിയ തറയുടെ മുകളിൽ

കാസർകോട്: പാമ്പുകടിയേറ്റു മരിച്ച പിഞ്ചുബാലന്റെ കുടുംബത്തോട് അധികൃതരുടെ കടുത്ത അനീതി. വീടില്ലാത്ത കുടുംബത്തിന് വീട് വെച്ചു നൽകുമെന്ന അധികൃതരുടെ ഉറപ്പിൽ തറ കെട്ടിയ കുടുംബം വെട്ടിലായി.

ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച പദ്ധതി പ്രകാരം വീടിന്റെ തറ പൂർത്തിയാക്കിയ കുടുംബത്തോട് പണം തരാൻ വകുപ്പില്ലെന്നാണ് അധികൃതർ പറയുന്ന ന്യായം. എന്മകജെ ഗ്രാമ പഞ്ചായത്തിലെ കജംപാടി പട്ടികജാതി കോളനിയിലെ കാന്തപ്പ -കുസുമം ദമ്പതികളും രണ്ട് പിഞ്ചുകുട്ടികളും അടങ്ങുന്ന കുടുംബമാണ് പഞ്ചായത്ത്‌ അധികൃതരുടെ അനാസ്ഥയിൽ നട്ടം തിരിയുന്നത്.

2019 സെപ്തംബർ നാലിന് പുലർച്ചെയാണ് കാന്തപ്പയുടെ രണ്ടുവയസുകാരനായ മകൻ ദീപക് പാമ്പു കടിയേറ്റു മരിച്ചത്. ചെറ്റക്കുടിലിൽ അമ്മയുടെ മുലപ്പാൽ കുടിച്ചു കൊണ്ടിരുന്ന ദീപക്കിനെ പാമ്പ് കടിക്കുകയായിരുന്നു. തുടർന്നാണ് അടച്ചുറപ്പ് പോലും ഇല്ലാതെ ഓലക്കുടിലിൽ കഴിയുന്ന പട്ടികജാതി കുടുംബത്തിന്റെ കണ്ണീർകഥകൾ പുറംലോകം അറിഞ്ഞത്.

എന്മകജെ മുൻ പഞ്ചായത്ത്‌ പ്രസിഡന്റും വാർഡ് മെമ്പറുമായ രൂപവാണി ആർ. ഭട്ടിന്റെ ഇടപെടലിനെ തുടർന്ന് റവന്യു, വനം, പട്ടികജാതി, ശിശുക്ഷേമ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ കോളനിയിൽ എത്തുകയും ദുരിതം നേരിട്ടു ബോധ്യപ്പെടുകയും ചെയ്തു. കുടുംബത്തിന് വീട് വെച്ചു നൽകാൻ വാർഡ് മെമ്പർ ഭരണസമിതി യോഗത്തിലും പൊരുതി.

മൂന്നുവർഷം മുമ്പ് കോളനിയിൽ നടപ്പിലാക്കി തുടങ്ങിയ ഒരു കോടിയുടെ വികസന പദ്ധതികൾക്കൊപ്പം വീട് നിർമ്മാണം ആരംഭിക്കാനും നടപടിയായി. വീട് പാസായെന്നും തറ കെട്ടാമെന്നും സെക്രട്ടറി കാന്തപ്പയെ അറിയിച്ചു. പഞ്ചായത്തിൽ എഗ്രിമെന്റ് വെച്ച ശേഷം കഴിഞ്ഞ മാർച്ചിൽ തറ കെട്ടി. അഞ്ചുമാസം കഴിഞ്ഞിട്ടും ഈ കുടുംബത്തിന് ചില്ലിക്കാശ് നൽകിയില്ല. നിരന്തരം പഞ്ചായത്ത്‌ ഓഫീസിൽ കയറിയിറങ്ങിയിട്ടും നിരാശയായിരുന്നു ഫലം.

കാസർകോട് ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു നിർവ്വഹണ ഉദ്യോഗസ്ഥനെ നിയോഗിച്ച പദ്ധതി നിയമാനുസരണം അല്ലെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്. സ്വന്തമായി സ്ഥലം ഇല്ലാത്തതിന്റെ പേരിൽ വീട് നിർമ്മാണത്തിന് ഫണ്ട് നൽകാൻ കഴിയില്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. തുടർന്ന് സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് നൽകിയതോടെ ആ വാദം പൊളിയുകയായിരുന്നു.

കാന്തപ്പയുടെ കുടുംബത്തിന് ബോധപൂർവ്വം നീതി നിഷേധിക്കുകയാണ്. വീടിന് പണം നൽകാതിരിക്കാൻ പഞ്ചായത്ത്‌ അധികൃതർ ഉന്നയിക്കുന്ന വാദം വിചിത്രമാണ്. ആസൂത്രണ സമിതി പാസാക്കിയ പദ്ധതി നിയമാനുസരണം അല്ലെന്ന് ഇപ്പോൾ പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല.

രൂപവാണി ആർ. ഭട്ട്

(എന്മകജെ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് )

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KASARGOD, DEEPAK FAMILY HOUSE STORY
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.