SignIn
Kerala Kaumudi Online
Friday, 04 December 2020 4.37 AM IST

രാജ്യസഭയിൽ കൈയാങ്കളി: വിവാദ കർഷക ബില്ലുകൾ പാസാക്കി

rajyasabha

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകർ പ്രക്ഷോഭവുമായി തെരുവിലിറങ്ങുകയും പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തുകയും ചെയ്തെങ്കിലും വിവാദ കർഷക ബില്ലുകളിൽ രണ്ടെണ്ണം ശബ്ദവോട്ടോടെ രാജ്യസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിർപ്പ് കൈയാങ്കളിവരെ എത്തുകയും

ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ഇടതുപക്ഷം അടക്കം ആവശ്യപ്പെടുകയും ചെയ്തെങ്കിലും സർക്കാർ വഴങ്ങിയില്ല.

കൃഷിയുടെ നിയന്ത്രണം നഷ്ടപ്പെടുമെന്നും കോർപ്പറേറ്റുകളും കുത്തകകളും നിശ്ചയിക്കുന്ന പ്രകാരം കൃഷി ചെയ്ത് വിളകൾ അവർ പറയുന്ന വിലയ്ക്ക് നൽകേണ്ടിവരുമെന്നും കർഷകർ ഭയക്കുന്നു. ഇതാണ് എതിർപ്പിന്റെ അടിസ്ഥാന കാരണം. എന്നാൽ, പുതിയ നിയമപ്രകാരം കർഷകർക്ക് മെച്ചപ്പെട്ട വില കിട്ടുമെന്ന് സർക്കാർ പറയുന്നു.

വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് ദി ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ), ദി ഫാർമേഴ്സ് (എംപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഒഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസ് എന്നീ ബില്ലുകൾ പാസാക്കിയത്. അവശ്യവസ്തു (ഭേദഗതി) ബിൽ ഇന്നലെ അവതരിപ്പിച്ചില്ല. മൂന്നു ബില്ലും നേരത്തേ ലോക്‌സഭ പാസാക്കിയിരുന്നു.
ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞും റൂൾ ബുക്ക് കീറിയെറിയാൻ ശ്രമിച്ചും ഡെപ്യൂട്ടി ചെയർമാന്റെ മൈക്ക് തകർത്തും അതിരൂക്ഷമായാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. അംഗങ്ങൾ വോട്ടിംഗ് ആവശ്യപ്പെട്ടാൽ അനുവദിക്കണമെന്ന ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് നാരായൺ സിംഗിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി.

കോൺഗ്രസ്, എസ്.പി, സി.പി.എം, സി.പി.ഐ, എൽ.ജെ.ഡി, തൃണമൂൽ, ഡി.എം.കെ, ആർ.ജെ.ഡി, മുസ്‌ലീം ലീഗ് , ബി.എസ്.പി, ആം ആദ്മി, ‌ടി.ആർ.എസ്, എ.ഡി.എം.കെ, എൻ.ഡി.എ ഘടകക്ഷിയായ ശിരോമണി അകാലിദൾ തുടങ്ങിയ പാർട്ടികൾ ബില്ലിനെ എതിർത്തു. വൈ.എസ്.ആർ കോൺഗ്രസ് അനുകൂലിച്ചു.

സമയം നീട്ടി, സഭ കലങ്ങി

ന്യൂഡൽഹി: രാജ്യസഭയിൽ വിവാദ കർഷക ബില്ലുകൾക്കെതിരെ കടുത്ത പ്രതിഷേധം ഉയർത്തിയ പ്രതിപക്ഷം, സമയം കഴിഞ്ഞതിനാൽ ബില്ല് പാസാക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭരണ പക്ഷം വഴങ്ങാതിരുന്നതാണ് രംഗം മോശമാക്കിയത്.

ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സഭ പിരിയേണ്ടിയിരുന്നത്. 12.50 ഓടെ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിനെ മറുപടിക്കായി ഡെപ്യൂട്ടി ചെയർമാൻ ക്ഷണിച്ചു. ബില്ലുകൾ പാസാക്കാനായി സഭാ നടപടി തുടരുന്നതിനെ ഭരണപക്ഷം അംഗീകരിച്ചു. അടുത്ത ദിവസത്തേക്ക് മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും,ഡെപ്യൂട്ടി ചെയർമാൻ തള്ളി.

ഇരുപക്ഷത്തിന്റെയും യോജിപ്പോടെയാണ് സഭ സമയം കഴിഞ്ഞും സമ്മേളിക്കാറുള്ളതെന്ന് ചൂണ്ടിക്കാട്ടി ,പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.ഗാലറിയിലിരുന്ന എം.പിമാർ ഉൾപ്പെടെ നടുത്തളത്തിലിറങ്ങി. ഇതിനിടെ, മന്ത്രി മറുപടി പൂർത്തിയാക്കി. പ്രതിഷേധങ്ങൾക്കിടെ രാജ്യസഭാ ടി.വിയിൽ ഓഡിയോ സംപ്രേഷണം നിറുത്തി. മാർഷൽമാർ കൂട്ടത്തോടെയെത്തി ഡെപ്യൂട്ടി ചെയർമാന് സംരക്ഷണമൊരുക്കി.തൃണമൂൽ എം.പി ഡെറിക് ഒബ്രിയാൻ ഡെപ്യൂട്ടി ചെയർമാന് നേരെയെത്തി അദ്ദേഹത്തിന്റെ മേശമേലുള്ള റൂൾ ബുക്കെടുത്ത് ചില പേജുകൾ കീറിയെറിയാൻ ശ്രമി​ച്ചു. തുടർന്ന്,മാർഷൽമാരും പ്രതിപക്ഷാംഗങ്ങളുമായി ഉന്തും തള്ളുമായി. സി.പി.എമ്മിലെ കെ.കെ രാഗേഷ്, കോൺഗ്രസിലെ റിപുൻ ബോറ, ആം ആദ്മിയിലെ സഞ്ജയ് സിംഗ് എന്നിവർ നിലത്തുവീണതായി പ്രതിപക്ഷം ആരോപിച്ചു.

പ്രതിപക്ഷ ഭേദഗതികൾ തള്ളി

സഭ കുറച്ചുനേരത്തേക്ക് പിരിഞ്ഞശേഷം വീണ്ടും ചേർന്നപ്പോൾ ഭേദഗതികൾ പരിഗണിച്ചു. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. പ്രതിപക്ഷം കൊണ്ടുവന്ന 11 ഓളം ഭേദഗതികളും കെ.കെ രാഗേഷിന്റെ നിരാകരണ പ്രമേയവും സഭ ശബ്ദവോട്ടോടെ തള്ളി. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ഇടതുപക്ഷത്തിന്റെയും ശിവസേനയുടെയും ശിരോമണി അകാലിദളിന്റെയും ബി.ജെ.ഡിയുടെയും ആവശ്യവും തള്ളി. ബില്ല് പാസാക്കാനായി എടുത്തപ്പോഴും പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും തള്ളി. ബില്ല് ശബ്ദവോട്ടോടെ പാസാക്കി.
സഭ പിരിഞ്ഞിട്ടും മണിക്കൂറോളം സഭയിലിരുന്ന് പ്രതിപക്ഷം പ്രതിഷേധിച്ചത് ലോക് സഭാ പ്രവർത്തനങ്ങളെയും ബാധിച്ചു. കൊവിഡ് സാഹചര്യമായതിനാൽ ഇരുസഭകളിലും ഗാലറിയിലുമാണ് എം.പിമാർ ഇരിക്കുന്നത്. ചെയർ എതിർത്തിട്ടും പ്രതിപക്ഷ എം.പിമാർ സഭയിലെ നിമിഷങ്ങൾ മൊബൈലുകളിൽ പകർത്തി.

ക​ർ​ഷ​ക​ ​ബിൽ വ​ഴി​ത്തി​രി​വ് : മോ​ദി,​ ക​റു​ത്ത​ ​ദി​ന​മെ​ന്ന് ​കോ​ൺ​ഗ്ര​സ്
ന്യൂ​ഡ​ൽ​ഹി​:​ ​രാ​ജ്യ​സ​ഭ​ ​പാ​സാ​ക്കി​യ​ ​ര​ണ്ടു​ ​ക​‌​ർ​ഷ​ക​ ​ബി​ല്ലു​ക​ൾ​ ​ഇ​ന്ത്യ​ൻ​ ​കാ​ർ​ഷി​ക​ ​ച​രി​ത്ര​ത്തി​ലെ​ ​വ​ഴി​ത്തി​രി​വാ​ണി​തെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​ട്വീ​റ്റ് ​ചെ​യ്തു.​ ​ക​ർ​ഷ​ക​ ​വ​രു​മാ​നം​ ​ഇ​ര​ട്ടി​യാ​ക്കാ​ൻ​ ​ഇ​ത് ​സ​ഹാ​യി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​അ​തേ​സ​മ​യം​ ,​ഇ​ന്ത്യ​ൻ​ ​ച​രി​ത്ര​ത്തി​ലെ​ ​ക​റു​ത്ത​ ​ദി​ന​മാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​അ​ഹ​മ്മ​ദ് ​പ​ട്ടേ​ൽ​ ​പ്ര​തി​ക​രി​ച്ചു.
ക​ടു​ത്ത​ ​പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ​ ​ര​ണ്ടു​ ​ക​‌​ർ​ഷ​ക​ ​ബി​ല്ലു​ക​ൾ​ ​പാ​സാ​ക്കാ​നാ​യ​ത് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ​ആ​ശ്വാ​സ​മാ​യി.​ ​വി​വാ​ദ​മാ​യ​ ​മൂ​ന്നാ​മ​ത്തെ​ ​ബി​ല്ലാ​യ​ ​അ​വ​ശ്യ​ ​വ​സ്തു​ ​(​ഭേ​ദ​ഗ​തി​)​ ​ബി​ൽ​ ​ഇ​ന്ന് ​രാ​ജ്യ​സ​ഭ​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ചേ​ക്കും.​ ​താ​ങ്ങു​വി​ല​യെ​ ​ബാ​ധി​ക്കു​ന്ന​ത​ല്ല​ ​ബി​ല്ലു​ക​ളെ​ന്ന് ​കേ​ന്ദ്ര​കൃ​ഷി​മ​ന്ത്രി​ ​ന​രേ​ന്ദ്ര​സിം​ഗ് ​തോ​മ​ർ​ ​വി​ശ​ദീ​ക​രി​ച്ചു.​ .​ ​രാ​ജ്യ​ത്തെ​വി​ടെ​യും​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​വി​ൽ​ക്കാ​ൻ​ ​ക​ർ​ഷ​ക​ന് ​സാ​ധി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
.​ ​ക​ർ​ഷ​ക​രു​ടെ​ ​മ​ര​ണ​ ​വാ​റ​ണ്ടി​ൽ​ ​ത​ങ്ങ​ൾ​ ​ഒ​പ്പി​ടി​ല്ലെ​ന്ന് ​കോ​ൺ​ഗ്ര​സ് ​അം​ഗം​ ​പ്ര​താ​പ് ​സിം​ഗ് ​ബ​ജ്വ​യും​ ​ഇ​ന്ത്യ​ൻ​ ​ക​ർ​ഷ​ക​രു​ടെ​ ​മ​ര​ണ​മ​ണി​യാ​ണ് ​ബി​ല്ലെ​ന്ന് ​സി.​പി.​ഐ​ ​അം​ഗം​ ​ബി​നോ​യ് ​വി​ശ്വ​വും​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​കേ​ന്ദ്ര​സ​ർ​ക്കാ​‌​ർ​ ​പ​റ​ഞ്ഞ​ത് ​ക​ർ​ഷ​ക​രു​ടെ​ ​വ​രു​മാ​നം​ ​ഇ​ര​ട്ടി​യാ​കു​മെ​ന്നാ​ണെ​ങ്കി​ലും,​ ​ക​ർ​ഷ​ക​ ​ആ​ത്മ​ഹ​ത്യ​യാ​ണ് ​ഇ​ര​ട്ടി​യാ​യ​തെ​ന്ന് ​സി.​പി.​എം​ ​അം​ഗം​ ​കെ.​കെ​ ​രാ​ഗേ​ഷ് ​വി​മ​ർ​ശി​ച്ചു.​ ​ബി​ല്ല് ​സെ​ല​ക്ട് ​ക​മ്മി​റ്റി​ക്ക് ​വി​ട​ണ​മെ​ന്ന് ​എ​ൽ.​ജെ.​ഡി​ ​അം​ഗം​ ​ശ്രേ​യാം​സ്‌​കു​മാ​റും​ ​മു​സ്ലീം​ ​ലീ​ഗ് ​അം​ഗം​ ​അ​ബ്ദു​ൾ​ ​വ​ഹാ​ബും​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​‌​ഷ​ക​ ​ബി​ൽ​:​ ​ഡ​ൽ​ഹി​ ​അ​തി​ർ​ത്തി​യി​ൽ​ ​സു​ര​ക്ഷ​ ​ശ​ക്ത​മാ​ക്കി

ന്യൂ​ഡ​ൽ​ഹി​:​ ​ക​ർ​ഷ​ക​ ​ബി​ല്ലു​ക​ൾ​ക്കെ​തി​രെ​ ​ഹ​രി​യാ​ന​യി​ലും​ ​പ​ഞ്ചാ​ബി​ലും​ ​ക​ർ​ഷ​ക​ ​പ്ര​തി​ഷേ​ധം​ ​ശ​ക്ത​മാ​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഡ​ൽ​ഹി​ ​അ​തി​ർ​ത്തി​യി​ൽ​ ​പൊ​ലീ​സ് ​സു​ര​ക്ഷ​ ​ശ​ക്ത​മാ​ക്കി.​ ​മു​ൻ​ക​രു​ത​ൽ​ ​ന​ട​പ​ടി​യാ​യി​ ​അ​ശോ​ക് ​ന​ഗ​ർ​-​ ​ഗാ​സി​പ്പൂ​ർ​ ​മേ​ഖ​ല​യി​ൽ​ ​ര​ണ്ടു​ ​ക​മ്പ​നി​ ​സേ​ന​യെ​ ​വി​ന്യ​സി​ച്ചു.​ ​ഡ​ൽ​ഹി​ ​ഹ​രി​യാ​ന​ ​അ​തി​ർ​ത്തി​യി​ലും​ ​സു​ര​ക്ഷാ​ ​വി​ന്യാ​സം​ ​ന​ട​ത്തി.​ ​രാ​വി​ലെ​ ​ഡ​ൽ​ഹി​യി​ലേ​ക്ക് ​ട്രാ​ക്ട​ർ​ ​റാ​ലി​ ​ന​ട​ത്താ​നാ​യി​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​ഞ്ചാ​ബി​ലെ​ ​സി​ർ​ക്ക​പൂ​രി​ൽ​ ​എ​ത്തി​യി​രു​ന്നു.
ക​ർ​ഷ​ക​ ​ബി​ല്ലു​ക​ൾ​ക്കെ​തി​രെ​ 17​ ​ഓ​ളം​ ​ക​ർ​ഷ​ക​ ​സം​ഘ​ട​ന​ക​ളാ​ണ് ​ഹ​രി​യാ​ന​യി​ൽ​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​ആ​ഹ്വാ​നം​ ​ചെ​യ്ത​ത്.

കാ​ർ​ഷി​ക​ ​ബി​ൽ​ ​പാ​സാ​ക്കി​യ​ത് ​ഏ​ക​പ​ക്ഷീ​യ​മാ​യി​:​ ​ഇ​ട​ത് ​എം.​പി​മാർ

ന്യൂ​ഡ​ൽ​ഹി​:​ ​സ​ഭാ​ച​ട്ട​ങ്ങ​ളോ​ടും​ ​ഭ​ര​ണ​ഘ​ട​ന​യോ​ടു​മു​ള്ള​ ​അ​വ​ഹേ​ള​ന​മാ​ണ് ​കാ​ർ​ഷി​ക​ബി​ല്ലി​ൽ​ ​ക​ണ്ട​തെ​ന്ന് ​സി.​പി.​എം​ ​രാ​ജ്യ​സ​ഭാ​ക​ക്ഷി​ ​നേ​താ​വ് ​എ​ള​മ​രം​ ​ക​രീം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​സ​ഭാ​ച​ട്ട​ങ്ങ​ൾ​ ​ലം​ഘി​ച്ചും​ ​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളെ​ ​കൈ​യേ​റ്റം​ ​ചെ​യ്തും​ ​ഏ​കാ​ധി​പ​ത്യ​രീ​തി​യി​ൽ​ ​അ​ടി​ച്ച​മ​ർ​ത്തി​ ​മു​ന്നോ​ട്ടു​ ​പോ​വാ​നാ​ണ് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ശ്ര​മം.
രാ​ജ്യ​ത്തെ​ ​ക​ർ​ഷ​ക​രു​ടെ​ ​വി​കാ​ര​മാ​ണ് ​രാ​ജ്യ​സ​ഭ​യി​ൽ​ ​പ്ര​തി​പ​ക്ഷ​ ​പാ​ർ​ട്ടി​ക​ൾ​ ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​ഉ​ന്ന​യി​ച്ച​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ബി​ൽ​ ​ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് ​രാ​ജ്യ​സ​ഭ​യി​ൽ​ ​പാ​സാ​ക്കി​യ​തെ​ന്ന് ​എം.​വി.​ശ്രേ​യാം​സ്‌​കു​മാ​ർ​ ​എം.​പി​യും​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​എം.​പി​മാ​രാ​യ​ ​ബി​നോ​യ് ​വി​ശ്വം,​ ​കെ.​കെ.​രാ​ഗേ​ഷ് ​എ​ന്നി​വ​രും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

പ​രി​ധി​ ​വി​ട്ട എം.​പി​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​ ​വ​ന്നേ​ക്കും

ന്യൂ​ഡ​ൽ​ഹി​:​ ​ക​ർ​ഷ​ക​ ​ബി​ല്ലി​നെ​തി​രാ​യ​ ​രാ​ജ്യ​സ​ഭ​യി​ലെ​ ​പ്ര​തി​പ​ക്ഷ​ ​പ്ര​തി​ഷേ​ധ​ത്തി​നി​ടെ,​ ​ഡെ​പ്യൂ​ട്ടി​ ​ചെ​യ​ർ​മാ​ൻ​റെ​ ​മൈ​ക്ക് ​ത​ക​ർ​ക്കു​ക​യും​ ​റൂ​ൾ​ബു​ക്ക് ​കീ​റി​യെ​റി​യു​ക​യും​ ​ചെ​യ്ത​ ​എം.​പി​മാ​ർ​ക്കെ​തി​രെ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ ​വ​ന്നേ​ക്കും.
മാ​ർ​ഷ​ൽ​മാ​രും​ ​എം.​പി​മാ​രും​ ​ത​മ്മി​ൽ​ ​ഉ​ന്തു​ത​ള്ളു​മു​ണ്ടാ​യി​രു​ന്നു.​ ​പ​രി​ധി​ ​വി​ട്ട് ​പെ​രു​മാ​റി​യ​ ​എം.​പി​മാ​ർ​ക്കെ​തി​രെ​ ​സ​സ്പെ​ൻ​ഷ​ൻ​ ​വ​ന്നേ​ക്കും.​രാ​ജ്യ​സ​ഭ​ ​പി​രി​ഞ്ഞ​ശേ​ഷം​ ​ചെ​യ​ർ​മാ​ൻ​ ​വെ​ങ്ക​യ്യ​നാ​യി​ഡു​വി​ന്റെ​ ​വ​സ​തി​യി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ചെ​യ​ർ​മാ​ൻ​ ​ഹ​രി​വ​ൻ​ഷ് ​നാ​രാ​യ​ൺ​ ​സിം​ഗ്,​ ​പാ​ർ​ല​മെ​ന്റ​റി​കാ​ര്യ​മ​ന്ത്രി​ ​പ്ര​ഹ്ലാ​ദ് ​ജോ​ഷി,​ ​കേ​ന്ദ്ര​മ​ന്ത്രി​ ​പി​യു​ഷ് ​ഗോ​യ​ൽ​ ​എ​ന്നി​വ​ർ​ ​യോ​ഗം​ ​ചേ​ർ​ന്നു.

പ്ര​തി​പ​ക്ഷ​ ​ന​ട​പ​ടി​ ​ല​ജ്ജാ​ക​ര​മെ​ന്ന് ​രാ​ജ്നാ​ഥ് ​സിം​ഗ്

ന്യൂ​ഡ​ൽ​ഹി​:​ ​ക​ർ​ഷ​ക​ ​ബി​ല്ലി​നെ​തി​രാ​യ​ ​പ്ര​തി​പ​ക്ഷ​ ​പ്ര​തി​ഷേ​ധം​ ​പാ​ർ​ല​മെ​ന്റി​ന്റെ​ ​പ്ര​തി​ച്ഛാ​യ​ ​ക​ള​ങ്ക​പ്പെ​ടു​ത്തി​യെ​ന്ന് ​പ്ര​തി​രോ​ധ​മ​ന്ത്രി​ ​രാ​ജ്‌​നാ​ഥ് ​സിം​ഗ്.​ ​പ്ര​തി​പ​ക്ഷ​ ​പെ​രു​മാ​റ്റം​ ​നി​ർ​ഭാ​ഗ്യ​ക​ര​വും​ ​ല​ജ്ജാ​ക​ര​വു​മാ​ണ്.​ ​ലോ​ക്‌​സ​ഭ​യു​ടെ​യോ​ ​രാ​ജ്യ​സ​ഭ​യു​ടെ​യോ​ ​ച​രി​ത്ര​ത്തി​ൽ​ ​ഇ​ത്ത​ര​മൊ​രു​ ​സം​ഭ​വം​ ​ന​ട​ന്ന​താ​യി​ ​എ​ന്റെ​ ​അ​റി​വി​ലി​ല്ല.​ ​അ​ഭ്യൂ​ഹ​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ക​ർ​ഷ​ക​രെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള​ ​ശ്ര​മ​മാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​സം​ഭ​വി​ച്ച​ത് ​സ​ഭ​യു​ടെ​ ​അ​ന്ത​സി​ന് ​ചേ​ർ​ന്ന​ത​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAJYASABHA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.