SignIn
Kerala Kaumudi Online
Saturday, 08 May 2021 12.42 PM IST

അൽ ക്വ ഇദ : ഭീകരർ താമസിച്ചത് സുപ്രധാന കേന്ദ്രങ്ങളിൽ

alquaida

കൊച്ചി: എറണാകുളം ജില്ലയിൽ പിടിയിലായ മൂന്ന് അൽ ക്വ ഇദ പ്രവർത്തകർ താമസിച്ചിരുന്നത് മർമ്മപ്രധാനമായ സ്ഥാപനങ്ങൾക്ക് സമീപം. ഒപ്പം താമസിച്ചിരുന്നവർക്ക് പോലും ഇവരെക്കുറിച്ച് കാര്യമായ അറിവുണ്ടായിരുന്നില്ല.

കളമശേരി പാതാളത്ത് താമസിച്ചിരുന്ന മുർഷിദ് ഹസനാണ് അറസ്റ്റിലായവരിൽ പ്രധാനി. ഇയാൾ പതി​വായി​ ജോലിക്ക് പോകാറില്ലായിരുന്നു. വാടകവീട്ടി​ലെ ഇയാളുടെ മുറിയിൽ മറ്റാരെയും പ്രവേശിപ്പിച്ചിരുന്നില്ലെന്നും മറ്റുള്ളവർ പറഞ്ഞു.

ജോലിക്ക് പോകാത്ത ദിവസങ്ങളിലും രാത്രിയും മുറിയടച്ചിരിക്കും. ലാപ്പ് ടോപ്പ് ഉപയോഗിച്ച് കൂട്ടാളികളുമായി ബന്ധപ്പെട്ടിരുന്നെന്നാണ് സൂചന.

ഏലൂർ നഗരസഭയുടെ പത്താം വാർഡിലാണ് മുർഷിദ് താമസിച്ചിരുന്നത്. ഫാക്ട് ഉൾപ്പെടെ വ്യവസായ സ്ഥാപനങ്ങളുടെ കേന്ദ്രമാണിവിടം. ദക്ഷിണേന്ത്യയിലെ നാവികസേനയുടെ ആയുധ സംഭരണശാലയായ എൻ.എ.ഡി, ഫാക്ടിന്റെ പെട്രോകെമിക്കൽ വിഭാഗം തുടങ്ങിയവ സമീപത്താണ്.

പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശത്താണ് മൊസാറഫ് ഹസൻ, യാക്കൂബ് ബിശ്വാസ് എന്നിവർ കഴിഞ്ഞത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഇൻഫോപാർക്ക്, കൊച്ചി റിഫൈനറി തുടങ്ങിയ മർമ്മപ്രധാന സ്ഥാപനങ്ങൾ ഇവരുടെ താമസസ്ഥലത്തി​ന് സമീപത്താണ്.

സംസ്ഥാനത്തു തന്നെ ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികളുള്ള സ്ഥലമാണ് പെരുമ്പാവൂർ. ആയിരത്തോളം തടിവ്യവസായ യൂണിറ്റുകൾ, ക്വാറികൾ, അരി മില്ലുകൾ തുടങ്ങിയവയിൽ അന്യസംസ്ഥാനക്കാരാണ് തൊഴിലാളികൾ. ഇവരിൽ ബംഗ്ളാദേശികൾ ഉൾപ്പെടെയുണ്ട്. പലരുടെയും തിരിച്ചറിയൽ കാർഡുകൾ വ്യാജമാണ്. താമസക്കാരുടെ വ്യക്തമായ വിവരങ്ങൾ നഗരസഭയിലോ പഞ്ചായത്തുകളിലോയില്ല. ഇത്തരം പഴുതുകൾ വിനിയോഗിച്ചാണ് അൽ ക്വ ഇദ പ്രവർത്തകർ കഴിഞ്ഞതെന്നാണ് സൂചനകൾ. ഐ.ബി ഉൾപ്പെടെ ഏജൻസികൾ ഇന്നലെ ഈ പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

മൂന്നു പേരെ അറസ്റ്റു ചെയ്യാൻ എൻ.ഐ.എക്ക് സഹായം നൽകിയെങ്കിലും തുടരന്വേഷണം സംബന്ധിച്ച് പൊലീസിന് നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ല. ഇന്നലെ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

അ​ക്വി​സ് ​-​ ​ഇ​ന്ത്യ​ൻ​ ​ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ​ ​അ​ൽ​ ​ക്വ​ ​ഇദ

2014​ ​സെ​പ്റ്റം​ബ​ർ​ 3​ന് ​അ​ൽ​ ​ക്വ​ ​ഇ​ദ​ ​ത​ല​വ​ൻ​ ​അ​യ്‌​മ​ൻ​ ​അ​ൽ​ ​സ​വാ​ഹി​രി​ ​വീ​ഡി​യോ​ ​സ​ന്ദേ​ശ​ത്തി​ലാ​ണ് ​ഇ​ന്ത്യ​ൻ​ ​ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ​ ​അ​ൽ​ ​ക്വ​ ​ഇ​ദ​ ​ശാ​ഖ​ ​രൂ​പീ​ക​രി​ച്ച​താ​യി​ ​പ്ര​ഖ്യാ​പി​ച്ച​ത്.
ര​ണ്ട് ​വ​ർ​ഷം​ ​കൊ​ണ്ട് ​ഇ​ന്ത്യ,​​​ ​പാ​കി​സ്ഥാ​ൻ,​​​ ​ബം​ഗ്ലാ​ദേ​ശ്,​​​ ​മ്യാ​ന്മാ​ർ,​​​ ​അ​ഫ്ഗാ​നി​സ്ഥാ​ൻ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ജി​ഹാ​ദി​ ​ഗ്രൂ​പ്പു​ക​ളെ​ ​ഏ​കോ​പി​പ്പി​ച്ചാ​ണ് ​അ​ൽ​ ​ക്വ​ ​ഇ​ദ​ ​ഇ​ൻ​ ​ഇ​ന്ത്യ​ൻ​ ​സ​ബ്കോ​ണ്ടി​ന​ന്റ് ​-​ ​അ​ക്വി​സ് ​രൂ​പീ​ക​രി​ച്ച​തെ​ന്നും​ ​ഈ​ ​ഗ​വ​ൺ​മെ​ന്റു​ക​ൾ​ക്കെ​തി​രെ​ ​ജി​ഹാ​ദ് ​ആ​ണ് ​ല​ക്ഷ്യ​മെ​ന്നും​ ​സ​വാ​ഹി​രി​ ​പ്ര​ഖ്യാ​പി​ച്ചു.
തെ​ഹ്‌​രി​ക് ​ഇ​ ​പാ​കി​സ്ഥാ​ൻ​ ​എ​ന്ന​ ​ഭീ​ക​ര​ ​ഗ്രൂ​പ്പി​ന്റെ​ ​മു​ൻ​ക​മാ​ൻ​ഡ​ർ​ ​അ​സീം​ ​ഉ​മ​റി​നെ​ ​അ​ക്വി​സി​ന്റെ​ ​എ​മീ​ർ​ ​(​ത​ല​വ​ൻ​ ​)​​​ ​ആ​യും​ ​ഉ​സ്‌​മാ​ൻ​ ​മ​ഹ്‌​മൂ​ദി​നെ​ ​വ​ക്താ​വാ​യും​ ​പ്ര​ഖ്യാ​പി​ച്ചു
സ​വാ​ഹി​രി​യു​ടെ​ ​പ്ര​ഖ്യാ​പ​നം​ ​ഉ​ണ്ടാ​യെ​ങ്കി​ലും​ ​അ​ൽ​ ​ക്വ​ ​ഇ​ദ​യ്‌​ക്ക് ​ഇ​ന്ത്യ​യി​ൽ​ ​സ്വാ​ധീ​നം​ ​ഉ​ണ്ടാ​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​ ​മാ​ത്ര​മ​ല്ല​ ​ഗ്രൂ​പ്പി​ന്റെ​ ​പ​ല​ ​നേ​താ​ക്ക​ളും​ ​കൊ​ല്ല​പ്പെ​ടു​ക​യും​ ​അ​റ​സ്റ്റി​ലാ​വു​ക​യും​ ​ചെ​യ്യു​ന്ന​താ​ണ് ​പി​ന്നെ​ ​ക​ണ്ട​ത്.​ ​ഗ്രൂ​പ്പി​നെ​ ​സ​ഹാ​യി​ച്ച​തി​ന് ​കാ​ശ്മീ​രി​ൽ​ ​ചി​ല​ർ​ ​അ​റ​സ്റ്റി​ലാ​യി​രു​ന്നു.
2014​ ​ഡി​സം​ബ​റി​ൽ​ ​ക​റാ​ച്ചി​ ​അ​ൽ​ ​ക്വ​ ​ഇ​ദ​ ​ത​ല​വ​ൻ​ ​ഷ​ഹീ​ദ് ​ഉ​സ്മാ​നെ​യും​ ​മ​റ്റ് ​നാ​ല് ​പേ​രെ​യും​ ​സ്ഫോ​ട​ക​ ​വ​സ്‌​തു​ക്ക​ൾ​ ​സ​ഹി​തം​ ​പാ​കി​സ്ഥാ​ൻ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്‌​തു.
2015​ ​ജ​നു​വ​രി​യി​ൽ​ ​അ​ക്വി​സി​ന്റെ​ ​ഉ​പ​നേ​താ​വ് ​ഉ​സ്‌​താ​ദ് ​അ​ഹ​മ്മ​ദ് ​ഫ​റൂ​ക്കി​നെ​ ​യു.​ ​എ​സ് ​സേ​ന​ ​തെ​ക്ക​ൻ​ ​വ​സീ​റി​സ്ഥാ​നി​ൽ​ ​ഡ്രോ​ൺ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​വ​ധി​ച്ചു.
2018​ ​ജൂ​ലാ​യി​ൽ​ ​അ​ക്വി​സ് ​ത​ല​വ​ൻ​ ​അ​സീം​ ​ഉ​മ​റി​നെ​ ​അ​മേ​രി​ക്ക​ ​ആ​ഗോ​ള​ ​ഭീ​ക​ര​നാ​യി​ ​പ്ര​ഖ്യാ​പി​ച്ചു.
2019​ ​സെ​പ്റ്റം​ബ​ർ​ 23​ന് ​അ​സീം​ ​ഉ​മ​റി​നെ​ ​യു.​ ​എ​സ് ​-​ ​അ​ഫ്ഗാ​ൻ​ ​സ​ഖ്യ​ ​സേ​ന​ ​വ​ധി​ച്ചു.​ ​അ​ക്വി​സി​ന്റെ​ ​മ​റ്റൊ​രു​ ​സീ​നി​യ​ർ​ ​നേ​താ​വ് ​ഇ​മ്രാ​ൻ​ ​അ​ലി​ ​സി​ദ്ദി​ഖി​യും​ ​യു.​ ​എ​സ് ​ഡ്രോ​ൺ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​കൊ​ല്ല​പ്പെ​ട്ടു.
ഇ​ന്ത്യ​ൻ​ ​ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ​ ​ജി​ഹാ​ദി​ന് ​ആ​ഹ്വാ​നം​ ​ചെ​യ്യു​ന്ന​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​ഗ്രൂ​പ്പി​ന്റെ​ ​വ​ക്താ​വ് ​ഉ​സ്‌​മാ​ൻ​ ​മ​ഹ്‌​മൂ​ദി​ന്റെ​ ​ട്വി​റ്റ​റി​ൽ​ ​പ്ര​ച​രി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​കാ​ശ്‌​മീ​രി​ലോ​ ​ഇ​ന്ത്യ​യി​ൽ​ ​മ​റ്റെ​വി​ടെ​യെ​ങ്കി​ലു​മോ​ ​അ​ക്വി​സി​ന്റെ​ ​സം​ഘ​ടി​ത​മാ​യ​ ​പ്ര​വ​ർ​ത്ത​നം​ ​ഇ​തു​വ​രെ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്‌​തി​രു​ന്നി​ല്ല.​ ​കാ​ശ്മീ​രി​ൽ​ ​ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​ഊ​‌​ർ​ജം​ ​പ​ക​രാ​ൻ​ ​പ്രാ​ദേ​ശി​ക​ ​തീ​വ്ര​വാ​ദ​ ​ഗ്രൂ​പ്പു​ക​ളു​മാ​യി​ ​അ​ക്വി​സ് ​സ​ഹ​ക​രി​ക്കു​ന്ന​താ​യി​ ​റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.
അ​തേ​സ​മ​യം,​​​ ​പാ​കി​സ്ഥാ​നി​ലും​ ​ബം​ഗ്ലാ​ദേ​ശി​ലും​ ​നി​ര​വ​ധി​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​അ​ക്വി​സ് ​ന​ട​ത്തി
പാ​ക് ​സൈ​നി​ക​ ​ഓ​ഫീ​സ​റെ​ ​വ​ധി​ച്ചു.​ ​ക​റാ​ച്ചി​യി​ലെ​ ​നാ​വി​ക​ ​ക​പ്പ​ൽ​ ​ശാ​ല​യി​ൽ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി.​ ​പെ​ഷ​വാ​റി​ലെ​ ​സ്‌​കൂ​ളി​ലും​ ​മ​റ്റ് ​പ​ല​ ​ന​ഗ​ര​ങ്ങ​ളി​ലും​ ​ഇ​വ​ർ​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​ന​ട​ത്തി.
ഇ​ന്ത്യ​യി​ലെ​യും​ ​പാ​കി​സ്ഥാ​നി​ലെ​യും​ ​മ​റ്റ് ​ദ​ക്ഷി​ണേ​ഷ്യ​ൻ​ ​രാ​ജ്യ​ങ്ങ​ളി​ലെ​യും​ ​മു​സ്ലീം​ ​സം​ഘ​ട​ന​ക​ൾ​ ​അ​ക്വി​സി​ന് ​എ​തി​രെ​ ​രം​ഗ​ത്തു​ ​വ​ന്നി​ട്ടു​ണ്ട്.

യാ​ക്കൂ​ബ് ​കു​ടു​ങ്ങി​യ​ത് പൊ​റോ​ട്ട​ ​അ​ടി​ക്കു​മ്പോൾ

കൊ​ച്ചി​:​പു​ല​ർ​ച്ചെ​ ​ര​ണ്ടി​ന് ​പെ​രു​മ്പാ​വൂ​ർ​ ​വെ​ങ്ങോ​ല​ ​ക​ണ്ട​ത്ത​റി​യി​ൽ​ ​ഒ​രു​ ​ഹോ​ട്ട​ലി​ൽ​ ​പൊ​റോ​ട്ട​യ്ക്കു​ള്ള​ ​മാ​വ് ​കു​ഴ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​യാ​ക്കൂ​ബ് ​ബി​ശ്വാ​സ് ​പി​ടി​യി​ലാ​ണ്.​ ​അ​ടി​മാ​ലി​യി​ലെ​ ​ഹോ​ട്ട​ലി​ൽ​നി​ന്ന് ​ര​ണ്ടു​മാ​സം​ ​മു​മ്പാ​ണ് ​എ​ത്തി​യ​ത്.​ ​ഇ​യാ​ളു​ടെ​ ​സ​ഹോ​ദ​ര​ൻ​ ​രൂ​പ​ൽ​ ​എ​റ​ണാ​കു​ളം​ ​കാ​ല​ട​യി​ലെ​ ​ഹോ​ട്ട​ലി​ൽ​ ​ജോ​ലി​ചെ​യ്യു​ന്നു.
പെ​രു​മ്പാ​വൂ​ർ​ ​ഭാ​യ് ​ബ​സാ​റി​ലെ​ ​ബോം​ബെ​ ​ടെ​ക്സ്റ്റൈ​യി​ൽ​സി​ലെ​ ​വി​ശ്വ​സ്ത​നാ​യ​ ​ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു​ ​മൊ​സാ​റ​ഫ് ​ഹു​സൈ​ൻ.​ ​പ​ത്തു​ ​വ​ർ​ഷ​മാ​യി​ ​കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് ​താ​മ​സം.​ ​ന​ന്നാ​യി​ ​മ​ല​യാ​ളം​ ​സം​സാ​രി​ക്കു​ന്ന​ ​ഇ​യാ​ൾ​ ​അ​ക്ര​മ​ണ​ത്തി​ന് ​സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ​ ​കൈ​പ്പ​റ്റാ​ൻ​ ​ഡ​ൽ​ഹി​ക്ക് ​പോ​കാ​നി​രി​ക്ക​യാ​യി​രു​ന്നു​വെ​ന്ന് ​എ​ൻ.​ഐ.​എ​ ​സൂ​ചി​പ്പി​ച്ചു.

കേ​ര​ള​ത്തി​ൽ​ ​ഐ​സി​സ്: യു.​എ​ൻ​ ​റി​പ്പോ​ർ​ട്ട് തെ​റ്റെ​ന്ന് ​കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ര​ള​ത്തി​ലും​ ​ക​‌​ർ​ണാ​ട​ക​യി​ലും​ ​ഗ​ണ്യ​മാ​യ​ ​തോ​തി​ൽ​ ​ഐ​സി​സ് ​സാ​ന്നി​ദ്ധ്യ​മു​ണ്ടെ​ന്ന​ ​യു.​എ​ൻ​ ​റി​പ്പോ​ർ​ട്ട് ​കേ​ന്ദ്രം​ ​ത​ള്ളി.​ ​റി​പ്പോ​ർ​ട്ട് ​വ​സ്തു​താ​പ​ര​മാ​യി​ ​തെ​റ്റാ​ണെ​ന്നും​ ​സ​ർ​ക്കാ​ർ​ ​യ​ഥാ​സ​മ​യ​ത്ത് ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​നി​ല​പാ​ട് ​അ​ന്താ​രാ​ഷ്ട്ര​ ,​ ​ബ​ഹു​ക​ക്ഷി,​ ​ഉ​ഭ​യ​ക​ക്ഷി​ ​ത​ല​ങ്ങ​ളി​ൽ​ ​വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്നും​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ്,​ ​ജി.​എ​സ് ​ബ​സ​വ​രാ​ജ് ​എ​ന്നി​വ​രു​ടെ​ ​ചോ​ദ്യ​ത്തി​ന് ​മ​റു​പ​ടി​യാ​യി​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​സ​ഹ​മ​ന്ത്രി​ ​ജി.​കി​ഷ​ൻ​ ​റെ​ഡ്ഡി​ ​ലോ​ക്സ​ഭ​യെ​ ​രേ​ഖാ​മൂ​ലം​ ​അ​റി​യി​ച്ചു.
രാ​ജ്യ​ത്ത് ​ല​ഷ്‌​ക​റെ​ ​ത​യ്ബ,​ ​ഐ​സി​സ് ​ഖൊ​റാ​സാ​ൻ​ ​ഭീ​ക​ര​രു​ടെ​ ​സാ​ന്നി​ദ്ധ്യം​ ​ഉ​ണ്ടെ​ന്ന് ​സ​ർ​ക്കാ​രി​ന് ​അ​റി​യാം.​ ​ഐ​സി​സ് ​ഭീ​ക​ര​ർ​ക്കെ​തി​രെ​ 34​ ​കേ​സു​ക​ളും​ ​ല​ഷ്‌​ക​റെ​ ​ത​യ്ബ​യ്ക്കെ​തി​രെ​ 20​ ​കേ​സു​ക​ളും​ ​എ​ൻ.​ഐ.​എ​ ​ഇ​തു​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ഐ​സി​സ് ​കേ​സി​ൽ​ 160​ ​പേ​രെ​യും​ ​ല​ഷ്ക​ർ​ ​കേ​സി​ൽ​ 80​ ​പേ​രെ​യും​ ​അ​റ​സ്റ്റ് ​ചെ​യ്താ​യും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AL QIDHA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.