SignIn
Kerala Kaumudi Online
Wednesday, 28 October 2020 8.09 AM IST

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് വീണ് പത്ത് മരണം, രക്ഷാപ്രവർത്തനം തുടരുന്നു

mumbai

മുംബയ്: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് പത്ത് പേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഇരുപത് പേരെ ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പട്ടേല്‍ കോംപൗണ്ട് പ്രദേശത്തെ ജിലാനി പാര്‍പ്പിട സമുച്ചയമാണ്‌ തകര്‍ന്നത്.

ഇരുപത്തഞ്ചോളം പേർ‌ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. രക്ഷാപ്രവ‌‌ർത്തനം തുടരുന്നു. അപകടസമയത്ത് താമസക്കാർ ഉറങ്ങിക്കടക്കുകയായിരുന്നു. 21 ഫ്‌ളാറ്റുകളാണ് ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നത്

1984ലാണ് ജിലാനി അപ്പാർട്ട്‌മെന്റ് നിർമിച്ചത്. കഴിഞ്ഞ മാസം റായ്ഗഡ് ജില്ലയിലെ മഹാഡില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, 8 DEAD, BUILDING COLLAPSES, BHIWANDI NEAR MUMBAI, NDRF
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.