SignIn
Kerala Kaumudi Online
Saturday, 24 October 2020 3.37 PM IST

ഈ കൊച്ചുപയ്യൻ ഇപ്പോൾ സൂപ്പർ നടനാണ് !!

pic

സിനിമ താരങ്ങളുടേയും സെലിബ്രിറ്റികളുടേയും ബാല്യകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർക്ക് ഏപ്പോഴും താത്പര്യമാണ്. അവരുടെ വിശേഷങ്ങളും കൊച്ചുകൊച്ചു സന്തോഷങ്ങളുമൊക്കെ നമ്മുടേതു കൂടിയായി കാണും. പലപ്പോഴും പല സെലിബ്രിറ്റികളും തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. നടൻ അനൂപ് മേനോൻ പങ്കുവച്ച, തനിക്ക് ഒന്നര വയസുള്ളപ്പോഴത്തെ ഒരു ചിത്രവും കുറച്ച് കൂടി മുതിർന്നപ്പോൾ ഉള്ളൊരു ചിത്രവും അദ്ദേഹത്തിന്റെ പ്രൊഫൈലിൽ ഉണ്ട്.

തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കിയ അനൂപ് സിനിമയിൽ എത്തും മുൻപ് ദുബായിലെ ലോ സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ഇതിനിടയിൽ ചില ടിവി ചാനലുകളിൽ പ്രഭാതപരിപാടികളുടെ അവതാരകനായും ജോലി ചെയ്തിരുന്നു. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു. ടെലിവിഷൻ പരമ്പരകളിൽകൂടി അഭിനയരംഗത്തേക്ക് എത്തിയ അനൂപ് മേനോനെ സ്വപ്നം, മേഘം എന്നീ പരമ്പരകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ കൂടുതൽ ശ്രദ്ധേയനാക്കി. കാട്ടുചെമ്പകം എന്ന ചിത്രത്തിൽ അഭിനയിച്ചാണ് ആദ്യമായി ബിഗ് സ്ക്രീനിൽ എത്തുന്നത്. പിന്നീട് 2008ൽ പ്രദർശിപ്പിച്ച പകൽ നക്ഷത്രങ്ങൾ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു. കൂടാതെ കോ​ക്ക്ടെ​യി​ൽ,​ ​ബ്യൂ​ട്ടി​ഫു​ൾ​ ​എ​ന്നി​വ​യു​ടെ​ ​തി​ര​ക്ക​ഥ​ ​ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.​ ​2008ൽ രഞ്ജിത്ത് സംവിധാനം നിർവഹിച്ച തിരക്കഥ എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെയും അവതരിപ്പിച്ചു. അജയ ചന്ദ്രൻ എന്ന ഒരു ചലച്ചിത്ര താരത്തിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളാണ് അനൂപ് മേനോൻ അവതരിപ്പിച്ചത്. പിന്നീട്, പല ചലച്ചിത്രങ്ങളിൽക്കൂടിയും അനൂപ് മേനോൻ ഏറെ ശ്രദ്ധേയനായി. തിരക്കഥയ്ക്ക് ശേഷം എത്തിയ പല സിനിമകളിലും നായകനായും ലൗഡ്സ്പീക്കർ, കേരള കഫെ, കോക്ടെയിൽ, ട്രാഫിക്‌, പ്രണയം, ബിഗ് ബ്രദർ എന്നീ ചലച്ചിത്രങ്ങളിൽ ഏറെ നല്ല കഥാപാത്രങ്ങളും അവതരിപ്പിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.