SignIn
Kerala Kaumudi Online
Thursday, 29 October 2020 12.45 PM IST

വി ഐ പി എത്തുന്നുണ്ട്  വേഗം മുറികള്‍ റെഡിയാക്കൂ... പൊന്മുടിയിലെ ഗസ്റ്റ് ഹൗസില്‍ ലഭിച്ച സന്ദേശം ഇങ്ങനെ, കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി എത്തിയത് ഉന്നതനും കുടുംബവും

ponmudi

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോഴും ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്തയും കുടുംബവും വിനോദസഞ്ചാര കേന്ദ്രമായ തിരുവനന്തപുരത്ത് പൊന്മുടിയിലെ ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിനെത്തിയതായി സൂചന. ഇന്നലെ വൈകിട്ടോടെയൊണ് ചീഫ് സെക്രട്ടറിയും കുടുംബവും ഗസ്റ്റ് ഹൗസില്‍ എത്തിയത്. കഴിഞ്ഞ ദിവസം തന്നെ ചീഫ് സെക്രട്ടറിക്കായി നാല് മുറികള്‍ ബുക്ക് ചെയ്തിരുന്നു. വി.ഐ.പി എത്തുന്നുണ്ടെന്നും മുറികള്‍ ഒരുക്കണമെന്നുമാണ് ഗസ്റ്റ് ഹൗസ് അധികൃതര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. പിന്നീടാണ് ഗസ്റ്റ് ഹൗസില്‍ എത്തുന്നത് ചീഫ് സെക്രട്ടറിയും കുടുംബവും ആണെന്ന് അധികൃതര്‍ക്ക് മനസിലായത്. നിര്‍ദ്ദേശമനുസരിച്ച് മുറികള്‍ തയ്യാറാക്കുകയും ചെയ്തു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ പൊന്മുടിയിലെ ഗസ്റ്റ് ഹൗസ് അടച്ചിട്ടിരിക്കുന്നതിനിടെയാണ് അതീവ രഹസ്യമായി ചീഫ് സെക്രട്ടറിയും കുടുംബവും എത്തിയത്. മാത്രമല്ല, ഇവിടെ സന്ദര്‍ശകര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ചീഫ് സെക്രട്ടറിയുടെയും കുടുംബത്തിന്റെ അവധിയാഘോഷം. മാത്രമല്ല, ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറി ക്വാറന്റൈനില്‍ പോകേണ്ടതാണ്. അതൊഴിവാക്കിയാണ് ചീഫ് സെക്രട്ടറി പൊന്മുടിയിലെത്തിയത്. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. പലയിടത്തും കനത്ത നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍ കൂടിയാണ് ചീഫ് സെക്രട്ടറി. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ പൊന്മുടി സന്ദര്‍ശനം വിവാദമായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID, PONMUDI, VIP
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.