ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന മോഹൻലാൽ ചിത്രം ദൃശ്യം 2 എറണാകുളത്ത് ആരംഭിച്ചു. മോഹൻലാൽ 25ന് ജോയിൻ ചെയ്യും.ആശിർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമിക്കുന്നത്. മീന ആണ് ചിത്രത്തിലെ നായിക. ജീത്തുജോസഫ്, ആന്റണി പെരുമ്പാവൂർ, നടൻമാരായ മുരളി ഗോപി, ഗണേഷ് കുമാർ പ്രൊഡ ക് ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. മുരളി ഗോപിയുടെയും ഗണേഷ് കുമാറിന്റെയും കോമ്പിനേഷൻ സീനുകളാണ് ചിത്രീകരിച്ചു തുടങ്ങിയത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹകൻ.ആദ്യ പത്തു ദിവസം ഇൻഡോർ രംഗങ്ങളാണ് ചിത്രീകരിക്കുക. തുടർന്ന് തൊടുപുഴയിലേക്ക് ഷൂട്ടിംഗ് ഷിഫ്ട് ചെയ്യും.