കൊച്ചി: ജില്ലയിൽ ഇന്നലെ 299 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 290 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ഒമ്പതു പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ഇന്നലെ 297 പേർ രോഗമുക്തി നേടി.1054 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1584 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 20,191
വീടുകളിൽ: 17, 865
കൊവിഡ് കെയർ സെന്റർ: 172
ഹോട്ടലുകൾ: 2154
കൊവിഡ് രോഗികൾ: 3824
ലഭിക്കാനുള്ള പരിശോധനാഫലം: 688
13 ആരോഗ്യ പ്രവർത്തകർക്ക് രോഗം
കൂടുതൽ രോഗികളുടെ സ്ഥലങ്ങൾ
തൃക്കാക്കര: 18
വെങ്ങോല: 16
ഫോർട്ടുകൊച്ചി: 15
മട്ടാഞ്ചേരി: 15
എളങ്കുന്നപ്പുഴ: 14
മൂവാറ്റുപുഴ: 08
കളമശേരി: 08
കോതമംഗലം: 06
പായിപ്ര: 05
എടത്തല: 05
തോപ്പുംപടി: 05
പള്ളുരുത്തി: 04
ആലുവ: 04
ചേന്ദമംഗലം: 04
ഞാറയ്ക്കൽ: 04
മാറാടി: 04
മുളവുകാട്: 04
കുറയാതെ രോഗികൾ
പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ മാത്രം 44 പേർക്ക് രോഗം സ്ഥിരീകരിച്ചു. മട്ടാഞ്ചേരി-15 ,ഫോർട്ട് കൊച്ചി-15, പള്ളുരുത്തി - 4, തോപ്പുംപടി - 5, ചെല്ലാനം - 1, കുമ്പളങ്ങി - 1, കരുവേലിപ്പടി - 2