SignIn
Kerala Kaumudi Online
Tuesday, 09 March 2021 7.35 AM IST

വീണ്ടും പ്ളാസ്റ്റി​ക്ക് ദുരി​തം

plactic

കോലഞ്ചേരി: കൊവിഡ് പ്രതിരോധത്തിനിടെ പ്ളാസ്റ്റിക്ക് നി​രോധനം അധി​കൃതരും ജനങ്ങളും മറന്നുപോയി​. പ്ളാസ്റ്റി​ക്ക് അമി​തോപയോഗത്തി​നെതി​രായ നീക്കങ്ങൾ ഫലം കണ്ടുതുടങ്ങുന്നതി​നി​ടെയാണ് കൊവി​ഡ് വന്നത്. ശേഷം പ്ളാസ്റ്റി​ക്ക് ഉപയോഗം പി​ടി​വി​ട്ടു. ഇപ്പോൾ നാടും നഗരവും നി​റയെ ഉപേക്ഷി​ക്കപ്പെട്ട നി​രോധി​ത പ്ളാസ്റ്റി​ക്ക് കവറുകളുടെ കൂമ്പാരമാണ്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക്കിന് കഴിഞ്ഞ ജനുവരി ഒന്നു മുതലായി​രുന്നു നി​രോധനം. കൊവിഡ് വ്യാപനത്തിനിടയിൽ പരിശോധന കുറഞ്ഞതോടെയാണ് നിരോധിച്ച പ്ലാസ്​റ്റിക്കി​ന്റെ ഉപയോഗം വീണ്ടും കൂടിയത്.

ആരോഗ്യവകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് പ്ലാസ്​റ്റിക് ഉപയോഗം കുറച്ചതെങ്കിലും കൊവിഡ് വ്യാപനത്തിന്റെ മറവിൽ നിയന്ത്രണം നിലച്ചുപോകുകയായിരുന്നു. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് ആരോഗ്യവിഭാഗത്തിന്റെ തീരുമാനം.

ആരോഗ്യവിഭാഗവും, പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥരുമായിരുന്നു നിരോധിത പ്ളാസ്റ്റിക്കുകൾക്കെതിരെ നടപടി എടുക്കേണ്ടിയിരുന്നത്. ഇവരെല്ലാം തന്നെ കൊവിഡ് പ്രതിരോധ ജോലികളുടെ ഭാഗമായതോട‌െയാണ് പ്ളാസ്റ്റിക്ക് വ്യാപനം രൂക്ഷമായത്.

ചെറുകിട വ്യാപാരസ്ഥാപനങ്ങളിലും പച്ചക്കറി, ഇറച്ചി, മത്സ്യക്കച്ചവടം, വഴി​വാണി​ഭക്കാർ തുടങ്ങി​യവർ വീണ്ടും പ്ളാസ്റ്റി​ക്ക് കവറുകളി​ലേക്ക് തി​രിഞ്ഞു.


നിരോധിത പ്ളാസ്റ്റിക്കുകൾ ഉപയോഗിച്ചാൽ ആദ്യ നിയമലംഘനത്തിനു 10,000 രൂപയാണ് പിഴ. ആവർത്തിച്ചാൽ 25,000 രൂപ. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 50,000 രൂപ പിഴ ഈടാക്കാനുമായിരുന്നു നിർദ്ദേശം. ഒപ്പം സ്ഥാപനത്തിന്റെ പ്രവർത്തന അനുമതിയും റദ്ദാക്കും. കലക്ടർമാർ, സബ് കലക്ടർമാർ, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥർ എന്നിവർക്കാണു നിരോധനം നടപ്പാക്കാനുള്ള ചുമതല.

നിരോധിച്ച ഉൽപന്നങ്ങൾ

• പ്ലാസ്​റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ)

• പ്ലാസ്​റ്റിക് ഗാർബേജ് ബാഗ്, പി.വി.സി ഫ്‌ളെക്‌സ് ഉൽപന്നങ്ങൾ

• 500 മില്ലി ലീ​റ്ററിനു താഴെയുള്ള കുടിവെള്ള പെ​റ്റ് ബോട്ടിലുകൾ, ബ്രാൻഡ് അല്ലാത്ത ജ്യൂസ് ബോട്ടിലുകൾ

• പ്ളാസ്റ്റി​ക്ക് മേശ വിരി

• തെർമോക്കോൾ പ്ലേ​റ്റുകളും കപ്പുകളും അലങ്കാര വസ്തുക്കളും

• ഒ​റ്റത്തവണ ഉപയോഗമുള്ള പ്ലാസ്​റ്റിക് കപ്പ്, പ്ലേ​റ്റ്, സ്പൂൺ, ഫോർക്ക്, സ്‌ട്രോ, ഡിഷുകൾ തുടങ്ങിയവ

• പ്ലാസ്​റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകൾ, പ്ലേ​റ്റുകൾ, പേപ്പർ ബൗൾ, പേപ്പർ ബാഗുകൾ

• പ്ലാസ്​റ്റിക് കൊടികൾ

• പ്ലാസ്​റ്റിക് കുടിവെള്ള പൗച്ചുകൾ, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്​റ്റിക് ജ്യൂസ് പാക്ക​റ്റുകൾ

• നോൺ വൂവൺ ബാഗുകൾ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.