തൃശൂർ: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി വിപുല പരിപാടികളോടെ യൂണിയനുകളിൽ ആചരിച്ചു. തൃശൂർ യൂണിയനിൽ യോഗം അസി. സെക്രട്ടറി കെ.വി സദാനന്ദൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സമൂഹ പ്രാർത്ഥനയും ഉപവാസവും നടന്നു. യൂണിയൻ പ്രസിഡന്റ് ഐ.ജി പ്രസന്നൻ, വൈസ് പ്രസിഡന്റ് ടി.ആർ രഞ്ജു, സെക്രട്ടറി ഡി. രാജേന്ദ്രൻ, ബോർഡ് മെമ്പർമാരായ കെ.വി വിജയൻ, എൻ.വി രഞ്ജിത്, കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, മോഹൻ കുന്നത്ത്, കെ.എ മനോജ് കുമാർ , കെ.ആർ മോഹനൻ, പി.കെ കേശവൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് പത്മിനി ഷാജി, സെക്രട്ടറി രാജശ്രീ വിദ്യാസാഗർ, ജിതിൻ സദാനന്ദൻ, മോഹനൻ നെല്ലിപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
കൊടുങ്ങല്ലൂർ യൂണിയനിൽ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ യൂണിയനിൽ രാവിലെ ശ്രീ നാരായണ വൈദിക സമിതി കൊടുങ്ങല്ലൂർ യൂണിയന്റെ മുഖ്യകാർമ്മികത്വത്തിൽ പുഷ്പാർച്ചന, ശാന്തി ഹോമം തുടങ്ങിയവ നടന്നു. രാവിലെ നടന്ന ചടങ്ങുകൾക്ക് യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ, സെക്രട്ടറി പി. കെ രവീന്ദ്രൻ, യോഗം കൗൺസിലർ ബേബിറാം, യൂണിയൻ നേതാക്കളായ ഡിൽഷൻ കൊട്ടേക്കാട്ട്, കെ. ഡി വിക്രമാദിത്യൻ, എം. കെ തിലകൻ, എൻ. വൈ അരുണൻ, യൂണിയൻ സ്റ്റാഫ് അംഗങ്ങളായ കെ.ഡി ലാൽ, ബിന്ദു ഷാജി, രാധാകൃഷ്ണൻ ആല തുടങ്ങിയവർ നേതൃത്വം കൊടുത്തു. ശ്രീ നാരായണ വൈദിക സമിതി യൂണിയൻ ഭരണ സമിതി അംഗങ്ങളുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ശാന്തി ഹോമവും പ്രാർത്ഥനയും നടന്നത്. ദിനാചരണത്തിന് യൂണിയൻ സെക്രട്ടറി പി.കെ രവീന്ദ്രൻ, യൂണിയൻ നേതാക്കളായ സി. ബി ജയലക്ഷ്മി ടീച്ചർ, ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി വിക്രമാദിത്യൻ, എം.കെ തിലകൻ, എൻ.വൈ അരുൺ, കെ. ജി ഉണ്ണിക്കൃഷ്ണൻ, പി.കെ വിശ്വൻ, ജോളി ഡിൽഷൻ, ഓഫീസ് സ്റ്റാഫ് കെ.ഡി ലാൽ, ബിന്ദു ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.
മുകുന്ദപുരം യൂണിയനിൽ
ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യുണിയന്റെ നേതൃത്വത്തിൽ ഗുരുപൂജയും സമൂഹ പ്രാർത്ഥനയും നടന്നു. ചടങ്ങുകളുടെ ഉദ്ഘാടനം വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി സംഗീത വിശ്വനാഥ് നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു.
യോഗം കൗൺസിലർ പി.കെ പ്രസന്നൻ മുഖ്യ പ്രഭാഷണം നടത്തി. മെഗാ മോഹിനിയാട്ടത്തിൽ പങ്കെടുത്തവർക്ക് ഗിന്നസ് റെക്കാഡ് സർട്ടിഫിക്കറ്റ് വിതരണവും നിർദ്ധന വിദ്യാർത്ഥികൾക്ക് ടി.വി. വിതരണവും നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ. സുബ്രഹ്മണ്യൻ, യോഗം ഡയറക്ടർമാരായ കെ.കെ ബിനു, സജീവ് കുമാർ കല്ലട, വൈദിക സമിതി പ്രസിഡന്റ് ബെന്നി ശാന്തി, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സജിത അനിൽകുമാർ, മാലിനി പ്രേംകുമാർ, യൂത്ത് മൂവ്മെന്റ് പ്രസിഡൻ് ബിജോയ് എൻ.ബി എന്നിവർ സന്നിഹിതരായിരുന്നു.