കൊച്ചി: നയതന്ത്ര ചാനലിലൂടെ വിമാനത്താവളത്തിലെത്തിയ മതഗ്രന്ഥങ്ങൾ യു.എ.ഇ കോൺസുലേറ്റിലേക്ക് കൊണ്ടുപോയ വാഹന ഉടമയെയും ഡ്രൈവറെയും കൊച്ചിയിൽ വിളിച്ചുവരുത്തി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യം ചെയ്തു. ബോക്സിനുള്ളിൽ മതഗ്രന്ഥങ്ങളാണെന്ന് അറിയില്ലായിരുന്നെന്ന് ഇരുവരും മൊഴി നൽകി.
കോൺസുലേറ്റിൽ നിന്ന് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിലെത്തി കവറുകൾ കൈപ്പറ്റിയത്. ബോക്സുകൾ കോൺസുലേറ്റിൽ ഇറക്കി മടങ്ങിയെന്നും ഇരുവരും വ്യക്തമാക്കി. സി- ആപ്റ്റിന്റെ ഉദ്യോഗസ്ഥരെയും വൈകാതെ കസ്റ്റംസ് ചോദ്യംചെയ്യും. സി- ആപ്റ്റിന്റെ വാഹനങ്ങളിലാണ് മതഗ്രന്ഥങ്ങൾ കോൺസുലേറ്റിൽ നിന്ന് പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയത്.