തിരുവനന്തപുരം:യുവജനതയ്ക്ക് ആവശ്യമായ ശാസ്ത്രീയവും ഭരണഘടനപരവുമായ അറിവും പരിശീലനങ്ങളും ലഭ്യമാക്കുന്ന യൂത്ത് ലീഡർഷിപ്പ് അക്കാഡമി 23ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങിൽ സിനിമാതാരം കമലഹാസൻ പങ്കെടുക്കും.പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ പദ്ധതിയുടെ ആമുഖം അവതരിപ്പിക്കും.ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത സ്വാഗതവും യൂത്ത് ലീഡർഷിപ്പ് അക്കാഡമി സ്പെഷ്യൽ ഓഫീസർ അമിത് മീണ നന്ദിയും പറയും.