SignIn
Kerala Kaumudi Online
Friday, 05 March 2021 12.26 AM IST

അഷ്ടമുടിയുടെ തീരത്തിന് അഴകായി അഷ്ടശില്പങ്ങൾ

silpam
ടൂറിസം വകുപ്പും ലളിതകലാ അക്കാഡമിയും ചേർന്ന് കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കുന്ന അഷ്ടശില്പങ്ങളുടെ നിർമ്മാണം

കൊല്ലം: ആശ്രാമം മൈതാനത്തിന് ചുറ്റും മനോഹര ശില്പങ്ങൾ ഉയരുന്നു. അഷ്ടമുടി കായലിന്റെ തീരത്ത് എട്ട് ദിക്കുകളിലും എട്ട് ശില്പങ്ങളാണ് ഉയരുന്നത്. സിമന്റ് കൊണ്ടുള്ള കാഴ്ച വസ്തുക്കളല്ല. ഓരോ നോട്ടത്തിലും ആയിരം ആർത്ഥങ്ങളുള്ള കാവ്യബിംബങ്ങളാണ് ഒരുക്കുന്നത്.

എട്ട് മുടികളുള്ള അഷ്ടമുടിക്കായലിന്റെ തീരത്തായത് കൊണ്ടാണ് എട്ട് ശില്പങ്ങൾ നിർമ്മിക്കുന്നത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ആശ്രാമം മൈതാനത്ത് നടപ്പാക്കുന്ന പൈതൃക വീഥി പദ്ധതിയുടെ ഭാഗമായാണ് ശില്പങ്ങളൊരുക്കുന്നത്. കൊല്ലത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും പുനരാവിഷ്കരണമാണ് പൈതൃകവീഥി. കരകൗശല വസ്തുക്കൾ, കശുഅണ്ടി അടക്കമുള്ള തനത് വിഭവങ്ങൾ തുടങ്ങിയവയുടെ സ്ഥിരം പ്രദർശനവും വിപണനവും പൈതൃക വീഥിയിലുണ്ടാകും.

സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആശ്രാമത്തിന് ശില്പങ്ങളുടെ ഉദ്യാനം, ചിന്തിപ്പിക്കുന്ന കാഴ്ചകളുടെ കേന്ദ്രം തുടങ്ങിയ സാംസ്കാരിക പരിവേഷങ്ങൾ കൂടി നൽകുകയെന്ന കാഴ്ചപ്പാടുമുണ്ട്.

മൈതാനത്തിന് ചുറ്റും ഇപ്പോൾ മാലിന്യം തള്ളൽ പതിവാണ്. തെരുവ് നായകളുടെ കേന്ദ്രവുമാണ്. അനധികൃതമായി മൈതാനത്ത് പാർക്ക് ചെയ്യുന്ന ലോറികളിൽ നിന്ന് ഒരു വിഭാഗം രഹസ്യമായി പിരിവ് നടത്തുന്നുണ്ട്. രാത്രികാലങ്ങളിൽ മദ്യപാനത്തിന്റെയും ലഹരി പദാർത്ഥങ്ങലുടെ വില്പനയുടെയും കേന്ദ്രമാണ് ഇവിടം. പൈതൃക വീഥി പദ്ധതി വരുന്നതോടെ ആശ്രാമം മൈതാനം സജീവമാകും. ആശ്രാമം മൈതാനം കേന്ദ്രീകരിച്ച് നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഒരു പരിധി വരെ അറുതിയാകും.

 പ്രമുഖർ ഒരുക്കും

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖരാണ് ശില്പികൾ. പീഠങ്ങൾക്ക് മുകളിലാണ് ഓരോ ശില്പങ്ങളും. പീഠങ്ങളോട് ചേർന്ന് ഇരിപ്പിടങ്ങളുമുണ്ടാകും. ഈമാസം 27ന് ശില്പങ്ങളുടെ നിർമ്മാണം പൂർത്തിയാകും. 20 ലക്ഷം രൂപയാണ് ആകെ ചെലവ്. ഇതിൽ 10 ലക്ഷം രൂപ ടൂറിസം വകുപ്പും ബാക്കി തുക ലളിതകലാ അക്കാദമിയുമാണ് വഹിക്കുന്നത്.

 ശില്പങ്ങളും ശില്പികളും

കുറവനും കുറത്തിയും- ഗുരുപ്രസാദ് അയ്യപ്പൻ (കൊല്ലം)

അമ്മയും കുഞ്ഞും- കെ.വി.ജ്യോതിലാൽ (കൊല്ലം)

വിന്റർ മോർണിംഗ്- വി. സതീശൻ (തിരുവനന്തപുരം)

രണ്ട് കുതിരകൾ- കെ.ആർ.ടിനു (കണ്ണൂർ)

നമ്മളൊന്ന്- പ്രമോദ് ഗോപാലകൃഷ്ണൻ (തൃശൂർ)

പീച്ചേ കി ഓർ- സാനു രാമകൃഷ്ണൻ (വൈക്കം)

ഇമാജിനിംഗ് ഹ്യൂമൻ- ഗിരി വാസുദേവൻ (ഇടുക്കി)

ഫ്രം ദി മാർജിൻ- ഷെൻലെ (കൊല്ലം)

 ഒരു വിഭാഗത്തിന് എതിർപ്പ്

ശില്പ നിർമ്മാണത്തിനെതിരെ ഒരു വിഭാഗം എതിർപ്പുമായി രംഗത്തുണ്ട്. ജൈവ വൈവിദ്ധ്യ മേഖലയോട് അടുത്ത് കിടക്കുന്ന ആശ്രാമം മൈതാനത്ത് നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്നാണ് ഇവരുടെ വാദം. അതുകൊണ്ട് തന്നെ നഗരസഭ ടൂറിസം വകുപ്പിന്റെ പൈതൃക വീഥി പദ്ധതിക്ക് നിർമ്മാണ അനുമതി നൽകിയിട്ടുമില്ല. ആശ്രാമം മൈതാനം സർക്കാർ പ്രഖ്യാപിച്ച ജൈവ വൈവിദ്ധ്യ മേഖലയ്ക്ക് പുറത്താണെന്നാണ് ഡി.ടി.പി.സി അധികൃതർ പറയുന്നത്. സർവേ ബ്ലോക്ക് നമ്പർ 67, 160, 161, 162 എന്നിവയിൽ ഉൾപ്പെടുന്ന പ്രദേശമാണ് ജൈവ വൈവിദ്ധ്യ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ആശ്രാമം മൈതാനം ജൈവവൈവിദ്ധ്യ മേഖലയിൽ ഉൾപ്പെടാത്ത ബ്ലോക്ക് നമ്പർ 60ൽ ആണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.